ചെറിയതുറ: പോലീസുകാര്‍ക്കെതിരെ നടപടി വേണം
തിരുവനന്തപുരം: ചെറിയതുറയില്‍ ആറു പേര്‍ കൊല്ലപ്പെട്ട വെടിവെപ്പിന് കാരണക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെറിയതുറ-ബീമാപ്പള്ളി പ്രദേശത്ത് സംഘര്‍ഷം നടക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും പോലീസ് വേണ്ടത്ര മുന്‍കരുതല്‍ സ്വീകരിച്ചിരുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു നാശനഷ്ടം നേരിട്ട എല്ലാവര്‍ക്കും ഉടന്‍ സഹായം നല്‍കണം.
ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിയ്ക്കാന്‍ തയാറായിട്ടില്ല. ചെറിയതുറയിലെ പോലീസ് വെടിവെപ്പ് വിമോചന സമരകാലത്തെയാണ് അനുസ്മരിപ്പിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി മൂലമാണ് സ്മാര്‍ട്സിറ്റിയുടെ നിര്‍മ്മാണം വൈകുന്നതെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം ഉമ്മന്‍ ചാണ്ടി തള്ളിക്കളഞ്ഞു.
പദ്ധതി നഷ്ടപ്പെട്ടാല്‍ അതിനുള്ള പ്രധാനകാരണം സര്‍ക്കാര്‍ തന്നെയാണ്. സര്‍ക്കാരിന്റെ കഴിവില്ലായ്മ കൊണ്ടാണ് പദ്ധതി കൈവിട്ടു പോകുന്ന സാഹചര്യം സൃഷ്ടിയ്ക്കപ്പെട്ടത്. പ്രതിസന്ധി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ടീകോമും സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടതാണ്.
ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് സര്‍ക്കാര്‍ ഇത്തരം വാദങ്ങള്‍ നിരത്തുന്നത്. സര്‍ക്കാരിന്റെ മുഖമുദ്ര തന്നെ കഴിവില്ലായ്മയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications