ടീകോമിന്റെ പക്കല്‍ പണമില്ല: വി എസ്
തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി കന്പനി നടത്തിപ്പുകാരായ ടീകോമിനെ സാന്പത്തിക മാന്ദ്യം ബാധിച്ചിരിയ്ക്കുകയാണെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍.
കൈയ്യില്‍ പണമില്ലാത്തതിനാലാണ് അവര്‍ സര്‍ക്കാരിനോട് അനര്‍ഹമായ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതെന്നും വി എസ് പറഞ്ഞു. തിരുവനന്തപുരത്ത് ഐടി മിഷന്‍ പദ്ധതി വെബ് സൈറ്റിന്റെ ഉദ്ഘാടനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള സാമ്പത്തിക മാന്ദ്യം ടീ കോമിനെയും ബാധിച്ചതായാണ് മിസിലാക്കുന്നത്. അതുകൊണ്ടാണ് അവര്‍ അനര്‍ഹമായ ആവശ്യങ്ങള്‍ ഉന്നയിക്കുന്നത്. എന്നാല്‍ സ്മാര്‍ട്ട് സിറ്റി നിര്‍മാണം മുന്നോട്ട് കൊണ്ടു പോകുന്നതിന് ടീ കോമുമായുള്ള ചര്‍ച്ചകള്‍ സംസ്ഥാന സര്‍ക്കാര്‍ തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ടീ കോമിനെ സാമ്പത്തിക മാന്ദ്യം ബാധിച്ചതായി ഇതിന് മുന്പും വി എസ് ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം കന്പനി അധികൃതര്‍ തന്നെ ശക്തമായി നിഷേധിച്ചിരുന്നു. സ്മാര്‍ട്ട് സിറ്റി പദ്ധതി കരാറിലുള്ള കാര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടെതെന്നും ടീ കോം അധികൃതര്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications