മന്‍മോഹന്‍ ബുദ്ധിമാനായ നേതാവ്: ഒബാമ
വാഷിങ്ടണ്‍: രണ്ടാം തവണയും പ്രധാനമന്ത്രിയായി അധികാരമേല്ക്കാനൊരുങ്ങുന്ന ഇന്ത്യന്‍ ഡോ മന്‍മോഹന്‍ സിങ് ബുദ്ധിമാനായ നേതാവാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ. താന്‍ ബഹുമാനിക്കുന്ന നേതാവ് അദ്ദേഹം. ഏറെ വൈകാതെ ഇന്ത്യ സന്ദര്‍ശിക്കുമെന്നും ഒബാമ അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം കൈവരിച്ച യുപിഎയെ അദ്ദേഹം അഭിനന്ദനം അറിയിച്ചു.
അമേരിക്കയിലെ പുതിയ ഇന്ത്യന്‍ അമ്പാസിഡറായി നിയമിതയായ മീര ശങ്കറുമായി ഓവല്‍ ഓഫീസില്‍ നടന്ന കൂടിക്കാഴ്‌ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാഷ്ടപതി പ്രതിഭാ പാട്ടീലിന്റെയും പ്രധാനമന്ത്രിയുടെയും ആശംസകള്‍ മീര ശങ്കര്‍ ഒബാമയെ അറിയിച്ചു.
യുഎസ് അമ്പാസഡറായിരുന്ന റോനന്‍ സെന്നിന്റെ കാലവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് ജര്‍മ്മനിയിലെ ഇന്ത്യന്‍ അമ്പാസഡറായിരുന്ന മീര അമേരിക്കയിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിയ്ക്കുമെന്ന് മീര പറഞ്ഞു.












Click it and Unblock the Notifications