നക്‌സല്‍ ആക്രമണം: 16 പോലീസുകാര്‍ കൊല്ലപ്പെട്ടു
ചന്ദ്രാപൂര്‍: മഹാരാഷ്ട്രയിലെ ഗച്ച്‌റോളി ജില്ലയില്‍ നക്‌സലുകള്‍ നടത്തിയ കുഴിബോംബ് സ്‌ഫോടനത്തില്‍ 16 പോലീസുകാര്‍ കൊല്ലപ്പെട്ടു. ധനോറ മേഖലയില്‍ പട്രോളിങ്ങിന് പോവുകയായിരുന്ന പോലീസ് വാഹനമാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്.
കഴിഞ്ഞ രണ്ടു ദിവസമായി പ്രദേശത്ത് നക്‌സലുകള്‍ ബന്ദിന് ആഹ്വാനം ചെയ്‌തിരുന്നു. ഇതെ തുടര്‍ന്ന് നക്‌സലുകള്‍ വ്യാപകമായി റോഡുകളിലും മറ്റും തടസ്സങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇത് നീക്കം ചെയ്യാന്‍ പോകുന്നതിനിടെയാണ് പോലീസ് സംഘം ആക്രമണത്തിനിരയായത്.
കൊല്ലപ്പെട്ടവരില്‍ ഒരു ഇന്‍സ്‌പെക്ടറും സബ് ഇന്‍സ്പെക്ടറും അഞ്ച് വനിതാ കോണ്‍സ്‌റ്റബിള്‍മാരും ഉള്‍പ്പെടുന്നു. നക്സല്‍ സംഘം ഒരുക്കിയ കെണിയില്‍ പോലീസ് പെടുകയായിരുന്നുവെന്ന് സംശയിക്കുന്നതായി ഡിജിപി എസ് വിര്‍ക് പറഞ്ഞു.












Click it and Unblock the Notifications