ആദ്യഘട്ടത്തില്‍ 20 മന്ത്രിമാര്‍
ദില്ലി: വെള്ളിയാഴ്ച വൈകിട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനൊപ്പം 15 മുതല്‍ 20 മന്ത്രിമാര്‍ വരെ സത്യപ്രതിജ്ഞ ചെയ്തേക്കും. മന്ത്രിമാരുടെ പട്ടിക പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാഷ്ട്രപതി പ്രതിഭാ പാട്ടീലിനു നല്‍കി.
പ്രണാബ് മുഖര്‍ജി, എ.കെ ആന്‍റണി, ഗുലാം നബി ആസാദ്, അംബികാ സോണി, മീരാകുമാര്‍, സിപി ജോഷി, ആനന്ദ് ശര്‍മ്മ, പി ചിദംബരം, വീരപ്പമൊയ്ലി, എച്ച്ആര്‍ ഭരദ്വാജ്, ശരത് പവാര്‍, മമതാ ബാനര്‍ജി, പ്രഫുല്‍ പട്ടേല്‍, കപില്‍ സിബല്‍, കമല്‍ നാഥ്, മുരളി ദിയോറ, എസ്എം കൃഷ്ണ, വയലാര്‍ രവി, ജയ്പാല്‍ റെഡ്ഢി, സുശീല്‍ കുമാര്‍ ഷിന്‍ഡെ, എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. മന്ത്രിമാരുടെ വകുപ്പുകള്‍ പിന്നീട് നിശ്ചയിക്കും. വെള്ളിയാഴ്ച വൈകിട്ട് 6.30ന് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്.
ആവശ്യപ്പെട്ട വകുപ്പുകള്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഡിഎംകെ ഇടഞ്ഞതാണ് മന്ത്രിമാരെ നിശ്ചയിക്കലും വകുപ്പുകള്‍ അനുവദിയ്ക്കലും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. അടുത്തയാഴ്ച വീണ്ടും മന്ത്രിസഭ വികസിപ്പിക്കുമെന്നാണു സൂചന. ഈ മാസം 26 നോ 28 നോ കൂടുതല്‍ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തേക്കും.












Click it and Unblock the Notifications