സത്യപ്രതിജ്ഞക്ക് നില്ക്കാതെ കരുണാനിധി മടങ്ങി
ദില്ലി: കേന്ദ്ര മന്ത്രിസഭയില്‍ ഒന്‍പത് മന്ത്രിമാര്‍ വേണമെന്ന ആവശ്യം കോണ്‍ഗ്രസ് നിരാകരിച്ചതിനെ തുടര്‍ന്ന് കരുണാനിധിയടക്കമുള്ള 21 ഡിഎംകെ നേതാക്കള്‍ ചെന്നൈയിലേക്ക് മടങ്ങി.
മന്ത്രിസഭയില്‍ ചേരാതെ യുപിഎ സര്‍ക്കാരിനെ പുറമേ നിന്ന് പിന്തുണയ്ക്കാനാണ് ഡിഎംകെ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. കരുണാനിധിക്ക് പുറമെ മകന്‍ അഴഗിരി, മകള്‍ കനിമൊഴി, ദയാനിധി മാരാന്‍, ടിആര്‍ ബാലു എന്നിവരാണ് ചെന്നൈയിലേക്ക് മടങ്ങിയത്.
എ രാജ മാത്രമാണ് തലസ്ഥാനത്ത് തുടരുന്നത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ ഡിഎംകെ പ്രതിനിധിയായി രാജ മാത്രം പങ്കെടുക്കുമെന്നാണ് സൂചന. വെള്ളിയാഴ്ച വൈകിട്ട് ചേരുന്ന ഡിഎംകെ നിര്‍വാഹക സമിതി യോഗം ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് കരുണാനിധി അറിയിച്ചു.
ഇതിനിടെ ഡിഎംകെ നേതൃത്വവുമായി ചര്‍ച്ച തുടരുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഇതിനായി ഗുലാം നബി ആസാദ് വെള്ളിയാഴ്ച വൈകിട്ട് ചെന്നൈയിലേക്ക് തിരിയ്ക്കും.












Click it and Unblock the Notifications