കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്‍മോഹന്‍ മന്ത്രിസഭ അധികാരമേറ്റു

  • By Staff
Google Oneindia Malayalam News

ദില്ലി: മന്‍മോഹന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരമേറ്റു. വെള്ളിയാഴ്ച വൈകിട്ട് 6.30ന് രാഷ്ട്രപതി ഭവനിലെ അശോക ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

മന്‍മോഹനൊപ്പം ക്യാബിനറ്റ് പദവിയുള്ള 19 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇത് തുടര്‍ച്ചയായി രണ്ടാം തവണയാണ് ഡോ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായി അധികാരമേല്ക്കന്നത്. മന്ത്രിമാരുടെ വകുപ്പുകള്‍ നാളെ നിശ്ചയിക്കും. ജവഹര്‍ലാല്‍ നെഹ്‌റുവിന്‌ ശേഷം തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിലെത്തുന്ന ആദ്യ പ്രധാനമന്ത്രിയെന്ന എന്ന ഖ്യാതിയുമായാണ് ഡോ മന്‍മോഹന്‍ സിങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്.

മന്ത്രിസഭാ രൂപവത്ക്കരണവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പകല്‍ ഇന്ദ്രപ്രസ്ഥസ്ഥത്തില്‍ ചൂടേറിയ ചര്‍ച്ചകളാണ് നടന്നത്. ആവശ്യപ്പെട്ട പദവികള്‍ നല്കാത്തതില്‍ പിണങ്ങി ഡിഎംകെ നേതാക്കള്‍ മന്ത്രിസഭയില്‍ ചേരേണ്ടെന്ന നിലപാട് സ്വീകരിച്ചതാണ് സാഹചര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയത്.

ഇതേ തുടര്‍ന്ന് സോണിയ ഗാന്ധിയും മന്‍മോഹനും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ചെറിയ ക്യാബിനറ്റ് മാത്രം ആദ്യഘട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്താല്‍ മതിയെന്ന തീരുമാനം ഉണ്ടായത്.

കേരളത്തില്‍ നിന്ന് ആന്റണിയും വയലാര്‍ രവിയും

മന്‍മോഹന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത പുതിയ മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് രണ്ടു പേരാണുള്ളത്. എകെ ആന്റണിയും വയലാര്‍ രവിയുമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

ഇരുവരുടെയും വകുപ്പുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. ആന്റണി പ്രതിരോധ വകുപ്പിന്റെ ചുമതല തന്നെ തുടരുമെന്നാണ് സൂചന. വയലാര്‍ രവിയ്ക്ക് പാര്‍ലമെന്റ് കാര്യ വകുപ്പ് തന്നെ ലഭിച്ചേക്കും. രണ്ടു പേരും കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളാണ്.

സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാര്‍

എകെ ആന്റണി (പ്രതിരോധ മന്ത്രിയായി തുടരാന്‍ സാധ്യത)
വയലാര്‍ രവി (പാര്‍ലമെന്ററി കാര്യവകുപ്പ് ലഭിച്ചേക്കും)
പ്രണബ് മുഖര്‍ജി-
പി ചിദംബരം
കപില്‍ സിബല്‍
എസ്എം കൃഷ്ണ
വീരപ്പ മൊയ് ലി
കമല്‍ നാഥ്
മുരളി ദേവ്റ
ഗുലാം നബി ആസാദ്
ശരദ് പവാര്‍
മമത ബാനര്‍ജി
ജയ്പാല്‍ റെഡ്ഡി
സുശീല്‍ കുമാര്‍ ഷിന്‍ഡെ
അംബികാ സോണി
മീരാ കുമാര്‍
സിപി ജോഷി
ബികെ ഹണ്ഡിക്
ആനന്ദ് ശര്‍മ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X