കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണക്കും: ഡിഎംകെ

  • By Staff
Google Oneindia Malayalam News

ദില്ലി: മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള രണ്ടാം ഡിഎംകെ സര്‍ക്കാര്‍ വെള്ളിയാഴ്ച വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യാനിരിയ്ക്കെ മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച് കോണ്‍ഗ്രസ്-ഡിഎംകെ നേതൃത്വങ്ങള്‍ തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ ഏഴിനു പകരം ഒന്പത് മന്ത്രിമാര്‍ വേണമെന്ന ആവശ്യം കോണ്‍ഗ്രസ് നിരാകരിച്ചതോടെ സര്‍ക്കാരില്‍ പങ്കാളിയാകാതെ പുറത്തു നിന്ന് പിന്തുണ നല്കുമെന്ന് ഡിഎംകെ ഭീഷണി മുഴക്കി.

റെയില്‍വെ, ആരോഗ്യം, ഐടി, ടെലികോം, ഉപരിതല ഗതാഗതം, ഊര്‍ജ്ജ വകുപ്പുകള്‍ ഉള്‍പ്പെടെ അഞ്ച് ക്യാബിനറ്റ് മന്ത്രിസ്ഥാനങ്ങളും നാല് സഹമന്ത്രിസ്ഥാനങ്ങളുമാണ് ഡിഎംകെ ആവശ്യപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ മന്ത്രിസഭയിലെ അനുപാതം തുടരാമെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. കഴിഞ്ഞ സര്‍ക്കാരില്‍ മൂന്ന് ക്യാബിനറ്റ് മന്ത്രിമാരടക്കം ഏഴു മന്ത്രിസ്ഥാനങ്ങളാണ് ഡിഎംകെ കൈവശം വെച്ചിരുന്നത്. അതേ സമയം ഡിഎംകെയെക്കാള്‍ ഒരു മന്ത്രി സ്ഥാനം കൂടുതല്‍ വേണെന്ന വാശിയിലാണ് തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി. ഡിഎംകെയെക്കാള്‍ ഒരു സീറ്റ് തങ്ങളുടെ പാര്‍ട്ടിയ്ക്കുണ്ടെന്നതാണ് ഇതിനുള്ള ന്യായമായി അവര്‍ പറയുന്നത്. അതേ സമയം മമതയ്ക്ക് ഏറെ താത്പര്യമുള്ള റെയില്‍വെ വകുപ്പ് ലഭിച്ചാല്‍ മറ്റു വകുപ്പുകളുടെയും മന്ത്രി സ്ഥാനങ്ങളുടെയും കാര്യത്തില്‍ നിര്‍ബന്ധം പിടിയ്ക്കില്ലെന്നാണ് തൃണമൂല്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന.

ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ പങ്കെടുക്കാതെ ചെന്നൈയിലേക്ക് മടങ്ങാനാണ് ഡിഎംകെ നേതാവ് എം കരുണാനിധി ആലോചിയ്ക്കുന്നത്. കരുണാനിധിയുടെ മകന്‍ അഴിഗിരി, മകള്‍ കനിമൊഴി, കുടുംബാംഗമായ ദയാനിധി മാരന്‍ എന്നിവരെ മന്ത്രിമാരാക്കണമെന്ന ആവശ്യം കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാഴ്ത്തിയിട്ടുണ്ട്. ഇത്രയധികം മന്ത്രിസ്ഥാനങ്ങള്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് നല്കുന്നതില്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി അതൃപ്തി പ്രകടിപ്പിച്ചു കഴിഞ്ഞു.

തമിഴ്നാട്ടില്‍ ഡിഎംകെ കോണ്‍ഗ്രസ് നല്കുന്നതിനാല്‍ ഒരു പരിധി വിട്ടുള്ള സമ്മര്‍ദ്ദം ഡിഎംകെയ്ക്ക് നടത്താനാവില്ലെന്ന ഉറച്ച ബോധ്യം കോണ്‍ഗ്രസിനുണ്ട്. ഇക്കാരണത്താല്‍ ഡിഎംകെയെ തങ്ങളുടെ വഴിയ്ക്ക് കൊണ്ടു വരാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഡിഎംകെ വിട്ടുനില്ക്കുകയാണെങ്കില്‍ ചില വകുപ്പുകള്‍ ഒഴിച്ചിട്ടായിരിക്കും വെള്ളിയാഴ്ച സത്യപ്രതിജ്ഞ.

മന്ത്രിസഭയില്‍ ചേരില്ലെന്ന ഡിഎംകെയുടെ പ്രഖ്യാപനത്തോടെ മന്ത്രിമാരെ നിശ്ചയിക്കലും വകുപ്പുകള്‍ അനുവദിയ്ക്കലും കുഴഞ്ഞു മറിഞ്ഞിരിയ്ക്കുകയാണ്. പ്രധാന വകുപ്പുകള്‍ ആര്‍ക്കൊക്കെയെന്ന കാര്യം ഇപ്പോഴും ഊഹാപോഹമായി അവശേഷിയ്ക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X