തിരഞ്ഞെടുപ്പ് ഫലം: ചിരി വിശദീകരണവുമായി വിഎസ്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന മെയ് 16ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ ചിരിയെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മറുപടി. തന്റെ ചിരിയെക്കുറിച്ച് ഓരോരുത്തര്‍ക്കും അവരവരുടെ സംസ്ക്കാരം അനുസരിച്ച് വ്യഖ്യാനിയ്ക്കാനും പ്രതികരിയ്ക്കാനുള്ള അവകാശമുണ്ടെന്ന് വിഎസ് പറഞ്ഞു.
വോട്ടെടുപ്പ് ദിനത്തില്‍ തൃശൂരില്‍ കെപി രാജേന്ദ്രന് കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനോട് വോട്ടഭ്യര്‍ത്ഥിച്ചത് പിന്നീട് കേസായി മാറിയിരുന്നു. രാജേന്ദ്രന്റെ വോട്ടഭ്യര്‍ത്ഥന മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയ സാഹചര്യത്തില്‍ പുന്നപ്രയിലെ പോളിങ് ബൂത്തില്‍ താന്‍ കരുതലോടെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇക്കാര്യം അനുസ്മരിച്ചാണ് വാര്‍ത്താ സമ്മേളനത്തിനിടെ താന്‍ ചിരിച്ചതെന്ന് വിഎസ് പറഞ്ഞു. മന്ത്രിസഭാ യോഗത്തിനുശഷം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ചിരിയെക്കുറിച്ച് ഓരോരുത്തര്‍ക്കും അവരവരുടെ സംസ്ക്കാരത്തിനനുസരിച്ച് വാര്‍ത്തകളും പ്രതികരണങ്ങളും കൊടുക്കാം. അത് അവരുടെ അവകാശമാണ്. ചിരിയ്ക്കാന്‍ പോലും അവകാശമില്ലാത്ത മന്ത്രിയാണോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അക്കാര്യം നിങ്ങള്‍ക്ക് തീരുമാനിയ്ക്കാമെന്നായിരുന്നു മറുപടി.
തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍ വന്ന ലേഖനം ചൂണ്ടിക്കാട്ടിയപ്പോള്‍ ഓരോരുത്തര്‍ക്കും സംസ്ക്കാരം അനുസരിച്ചുള്ള ലേഖനം എഴുതാമെന്ന് ആവര്‍ത്തിയ്ക്കുകയാണ് വിഎസ് ചെയ്തത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ശേഷം പറ്റി ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പിഎം മനോജ് എഴുതിയ 'ആഘോഷച്ചിരി' എന്ന ലേഖനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിയെ സന്തുഷ്ടനാക്കിയെന്ന് വ്യാപകമായിയി റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ പാര്‍ട്ടി പത്രത്തില്‍ പ്രത്യക്ഷപ്പെട്ട ലേഖനം വിഎസിന് നേരെയുള്ള തന്നെയായാണ് കണക്കാക്കപ്പെട്ടിരുന്നത്.
പതിനാറാം തീയതിയിലെ ചിരി വിവാദമായ തീര്‍ന്ന സാഹചര്യത്തില്‍ തന്റെ പക്ഷം വിശദീകരിയ്ക്കുന്നതിനായി ഉറച്ച് തന്നെയാണ് വിഎസ് വാര്‍ത്താ സമ്മേളനത്തിന് എത്തിയിരുന്നത്. ഇക്കാര്യം ഏറെ നേരമെടുത്താണ് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് വിവരിച്ചത്. എന്നാല്‍ ഈ വിശദീകരണങ്ങള്‍ക്ക് ശേഷവും തിരഞ്ഞെടുപ്പ് ഫലം വിഎസിനെ സന്തുഷ്ടനാക്കിയെന്ന വിലയിരുത്തല്‍ പൂര്‍ണമായും നിഷേധിയ്ക്കാനാവില്ല.
വിഎസിന്റെ ചിരിയെ സുകുമാര്‍ അഴീക്കോടും വിമര്‍ശിച്ചിരുന്നു. വഞ്ചകന്റെ ചിരിയെന്നായിരുന്നു വിഎസിന്റെ ചിരിയെ അഴിക്കോട് വിശേഷിപ്പിച്ചത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications