പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി
തിരുവവനന്തപുരം: ചെറിയതുറ വെടിവെപ്പുമായി ബന്ധപ്പെട്ട് നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തതിന് പിന്നാലെ കേരളാ പൊലീസിന്റെ തലപ്പത്ത് വന്‍ അഴിച്ചു പണി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ എ ഗോപിനാഥ്. അസിസ്റ്റന്റ് കമ്മീഷണര്‍ എവി ജോര്‍ജ്ജ് എന്നിവര്‍ അടക്കമുള്ളവരെ വിവിധ സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റി.
ഉത്തരമേഖലാ എഡിജിപിയായി മഹേഷ് കുമാര്‍ സിംഗ്ലയെ നിയമിച്ചു. ഈ പദവി വഹിച്ചിരുന്നു ജാഗ്പാംഗിയെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റി.
അഴിമതി ആരോപണത്തെ തുടര്‍ന്ന് ക്രമസമാധാന ചുമതലയില്‍ നിന്ന് ഏറെ നാളായി മാറ്റിനിര്‍ത്തിയിരുന്ന ടോമിന്‍ ജെ തച്ചങ്കരിയെ കണ്ണൂര്‍ റേഞ്ച് ഐജിയായി നിയമിച്ചു. സിപിഎമ്മിന് ഏറെ താത്പര്യമുള്ള കണ്ണൂര്‍ മേഖലയിലേക്കാണ് അദ്ദേഹത്തിന്റെ മാറ്റമെന്ന് ഏറെ ശ്രദ്ധേയമാണ്.
ഐജി വിന്‍സെന്‍റ് എം പോളിനെ തിരുവനന്തപുരത്തും ഐജി ഹേമചന്ദ്രനെ എറണാകുളത്തും നിയമിച്ചു. തിരുവനന്തപുരം ഡിസിപി എവി ജോര്‍ജിനെ കോട്ടയത്തേക്ക് മാറ്റിയിരിക്കുന്നത്. ഇതിന് പകരം ഗോപാലകൃഷ്ണനെ തിരുവനന്തപുരം ഡിസിപിയാക്കി. തിരുവനന്തപുരം കമ്മീഷണറായിരുന്ന എസ്. ഗോപിനാഥിനെ പൊലീസ് ആസ്ഥാനത്തേക്കും കൊല്ലം എസ്പിയായിരുന്ന അജിത്തിനെ തിരുവനന്തപുരത്തേക്കും ടി വിക്രമനെ കൊല്ലം എസ് പിയായും നിയമിച്ചു.
തിരഞ്ഞെടുപ്പിന് മുന്പായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം സ്ഥലം മാറ്റി നിയമിക്കുകയാണെന്നാണ് ആഭ്യന്തര വകുപ്പിനോട് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. അതേ സമയം തിരുവനന്തപുരം കമ്മീഷണറെ മാറ്റിയതിന് പിന്നില്‍ ചെറിയതുറ വെടിവെപ്പാണെന്നാണ് സൂചന. സ്ഥാനചലനങ്ങള്‍ക്ക് പുറമേ പുതിയ നിയമനങ്ങളും നടത്തിയിട്ടുണ്ട്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ഉണ്ടാകും.












Click it and Unblock the Notifications