ചെറിയതുറ 4 പോലീസുകാരെ സസ്‌പെന്റ് ചെയ്‌തു
തിരുവനന്തപുരം: ചെറിയതുറ വെടിവെപ്പു സംഭവവുമായി ബന്ധപ്പെട്ട് വകുപ്പ്‌തല അന്വേഷണം നേരിടുന്ന് നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.
അസിസ്റ്റന്റ് കമ്മീഷണര്‍മാരായ ഷറഫുദ്ദീന്‍, ജി സുരേഷ് കുമാര്‍, പൂന്തുറ സിഐ പ്രദീപ് കുമാര്‍, എസ്‌ഐ ജോണ്‍സണ്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
ആറു പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ്‌തല അന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗം ആഭ്യന്തര വകുപ്പിന് നിര്‍ദ്ദേശം നല്‌കിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇവരെ സസ്‌പെന്റ് ചെയ്‌ത് കൊണ്ടുള്ള നടപടിയുണ്ടായിരിക്കുന്നത്. സംഭവത്തെക്കുറിച്ച് സിറ്റിങ് ജഡ്‌ജിയെ കൊണ്ട് അന്വേഷണം നടത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications