ഡിഎംകെ കോണ്‍ഗ്രസിനൊപ്പം: കനിമൊഴി
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും കേന്ദ്രമന്ത്രിസഭയില്‍ ആറ് മന്ത്രിമാര്‍ കൂടിയുണ്ടാകുമെന്ന് പാര്‍ട്ടി അധ്യക്ഷയും റയില്‍വേ മന്ത്രിയുമായ മമതാ ബാനര്‍ജി സൂചന നല്‍കി.
ചൊവ്വാഴ്‌ചയുണ്ടാകുന്ന മന്ത്രിസഭാ വികസനത്തില്‍ത്തന്നെ ഇവര്‍ക്ക് പ്രാധിനിത്യം ലഭിക്കും. എംപിമാരുടെ അനുപാതം അനുസരിച്ച് തങ്ങള്‍ക്ക് കൂടുതല്‍ മന്ത്രിസ്ഥാനം ലഭിക്കാന്‍ അവകാശമുണ്ട്- മമത പറഞ്ഞു.
ഇതിനിടെ ഡിഎംകെ കോണ്‍ഗ്രസിനൊപ്പമാണെന്ന് കരുണാനിധിയുടെ മകളും ലോക്‌സഭാംഗവുമായ കനിമൊഴി ചെന്നൈയില്‍ അറിയിച്ചു. കേന്ദ്രമന്ത്രിസഭയില്‍ ഡിഎംകെ മന്ത്രിമാരുടെ സ്ഥാനം സംബന്ധിച്ച് ഡിഎംകെ നേതാക്കളുടെ യോഗം ചെന്നൈയില്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ വസതിയില്‍ ചേര്‍ന്നു.
കരുണാനിധിയുടെ മക്കളായ കനിമൊഴിയും അഴഗിരിയും ബന്ധു ദയാനിധി മാരനും മുന്‍ മന്ത്രി ടി ആര്‍ ബാലുവും യോഗത്തില്‍ പങ്കെടുത്തു. മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും കോണ്‍ഗ്രസിന്റെ വാഗ്‌ദാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണെന്നും ഡിഎംകെ നേതാക്കള്‍ അറിയിച്ചു.
മന്ത്രിസഭയില്‍ ചേരാനുള്ള പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന സ്വാഗതം ചെയ്യുന്നുവെന്നും ഡിഎംകെ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ എംപിമാരുടെ എണ്ണം കൂടുതലുള്ളതിനാല്‍ കൂടുതല്‍ മന്ത്രിസ്ഥാനവും വേണമെന്നതാണ് ഡിഎംകെയുടെയും ആവശ്യം.


Click it and Unblock the Notifications