കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാനിധിയുടെ മകളും മകനും മന്ത്രിമാരായേയ്‌ക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: കേന്ദ്രമന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച്‌ കോണ്‍ഗ്രസും ഡിഎംകെയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിച്ചതായി റിപ്പോര്‍ട്ട്‌.

ഡിഎംകെയ്‌ക്ക്‌ രണ്ട്‌ കാബിനറ്റ്‌ മന്ത്രിസ്ഥാനം, രണ്ട്‌ സ്വതന്ത്രച്ചുമതലയുള്ള സഹമന്ത്രിസ്ഥാനം, മൂന്നു സഹമന്ത്രിസ്ഥാനം എന്നിവ ഡിഎംകെയ്‌ക്ക്‌ നല്‍കാന്‍ കോണ്‍ഗ്രസ്‌ സമ്മതിച്ചതായാണ്‌ സൂചന.

ടി.ആര്‍ ബാലുവും എ. രാജയും മന്ത്രിമാരായേയ്‌ക്കുമെന്നാണ്‌ അറിയുന്നത്‌. ഒപ്പംതന്നെ കരുണാനിധിയുടെ മക്കളായ കനിമൊഴി, അഴഗിരി എന്നിവരും മന്ത്രിസ്ഥാനത്തെത്തുമെന്ന്‌ സൂചനയുണ്ട്‌. എ.രാജയും ടി.ആര്‍ ബാലുവും ബഹുമാന്യരായ സഹപ്രവര്‍ത്തകരാണെന്നും ഇവരുടെ കാര്യത്തില്‍ ഒരു പ്രശ്‌നവുമില്ലെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ പറഞ്ഞു.

ഡിഎംകെ സ്വന്തം തീരുമാനം പുനപരിശോധിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആവശ്യപ്പെട്ട മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കാതിരുന്നതിന്‌ പുറമേ ബാലുവിനെയും രാജയെയും വീണ്ടും മന്ത്രിമാരാക്കുന്നതിനോട്‌ കോണ്‍ഗ്രസ്‌ വിയോജിപ്പ്‌ പ്രടികടിപ്പിച്ചതാണ്‌ ഡിഎംകെയെ പിണക്കിയത്‌.

സര്‍ക്കാറില്‍ ചേരാതെ പുറത്തുനിന്നും പുന്തുണ നല്‍കാമെന്നായിരുന്നു ഡിഎംകെ അവസാനം മുന്നോട്ടുവച്ച നിര്‍ദ്ദേശം. വെള്ളിയാഴ്‌ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ പങ്കെടുക്കാതെ ഡിഎംകെ നേതാക്കള്‍ രാവിലെ ചൈന്നൈയിലേയ്‌ക്ക്‌ മടങ്ങിയിരുന്നു.

കഴിഞ്ഞ മന്ത്രിസഭയില്‍ ഡിഎംകെയ്‌ക്ക്‌ രണ്ടു കാബിനറ്റ്‌ മന്ത്രിമാര്‍ ഉള്‍പ്പെടെ ഏഴ്‌ മന്ത്രിമാരാണ്‌ ഉണ്ടായിരുന്നത്‌. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞതവണത്തേക്കാള്‍ രണ്ട്‌ എംപിമാര്‍ കൂടുതലുള്ള തങ്ങള്‍ക്ക്‌ കൂടുതല്‍ കാബിനറ്റ്‌ മന്ത്രിമാരെ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ്‌ 18 എംപിമാരുള്ള ഡിഎംകെയുടെ വാദം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X