ഗര്‍ഭഛിദ്രം നടത്തിയ ഭാര്യയെ അടിച്ചുകൊന്നു
ലഖ്‌നൊ: തന്റെ അനുവാദമില്ലാതെ ഗര്‍ഭഛിദ്രം നടത്തിയ ഭാര്യയെ യുവാവ് അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ബാസാര്‍ സ്വദേശിയായ അനിതയാണ് കൊല്ലപ്പെട്ടത്.
ഇവര്‍ക്ക് 38 വയസ്സുണ്ട്. സംഭവത്തെത്തുടര്‍ന്ന് പൊലീസ് അനിതയുടെ ഭര്‍ത്താവ് ജഗദീഷിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഗര്‍ഭഛിദ്രം നടത്താന്‍ അനിത നേരത്തേ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ ജഗദീഷ് സമ്മതം നല്‍കിയിരുന്നില്ലത്രേ. പിന്നീട് ജഗദീഷിനെ അറിയിക്കാതെ ഇവര്‍ ഗര്‍ഭം അലസിപ്പിക്കുകയായിരുന്നു. ഇവര്‍ക്ക് വേറെ നാലു മക്കളുണ്ട്.












Click it and Unblock the Notifications