അഭയ: രേഖകള്‍ക്കായി സിബിഐ ഹൈക്കോടതിയില്‍
കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ വൈദികരും കന്യാസ്‌ത്രീയും ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലിന്റെ ആവശ്യത്തിനായി രേഖള്‍ തേടി സിബിഐ ഹൈക്കോടതിയെ സമീപിച്ചു.
ജാമ്യക്കേസ് നടപടികളുടെ വിവരങ്ങളടങ്ങിയ ഓര്‍ഡര്‍ ഷീറ്റിന് വേണ്ടിയാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ രേഖ ലഭ്യമാകാത്തതിന്റെ പേരില്‍ സുപ്രീം കോടതിയിലെ കേസ് നടപടികള്‍ മുടങ്ങിക്കിടക്കുകയാണെന്ന് കാണിച്ചാണ് സിബിഐ കോടതിയെ സമീപിച്ചിരിക്കുന്നത്.
അഭയ കേസില്‍ സിബിഐ അറസ്റ്റുചെയ്‌ത ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications