പുതിയ മന്ത്രിസഭ ശനിയാഴ്‌ച യോഗം ചേരും
ദില്ലി: വെള്ളിയാഴ്‌ച സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റ മന്‍മോഹന്‍ സിങിന്റെ പുതിയ മന്ത്രിസഭയുടെ ആദ്യയോഗം ശനിയാഴ്‌ച ഉച്ചയ്‌ക്ക് ചേരും.
പ്രധാനമന്ത്രിയടക്കം 20പേരാണ് ശനിയാഴ്‌ച സത്യപ്രതിജ്ഞ ചെയ്‌തത്. ലോക്‌സഭയുടെ ആദ്യ സമ്മേളനം, അംഗങ്ങളുടെ സത്യപ്രതിജ്ഞ, രാഷ്ട്രപതിയുടെ നയപ്രഖ്യാപനം തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കാനാണ് ശനിയാഴ്‌ച യോഗം ചേരുന്നത്.
ശനിയാഴ്‌ച സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റ 19 മന്ത്രമാരും മറ്റു മുതിര്‍ന്ന നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. ലോക്‌സഭയില്‍ പ്രധാനമന്ത്രി നടത്താനിരിക്കുന്ന പ്രസംഗത്തന്റെ വിശദാംശങ്ങള്‍ മന്ത്രിസഭയുടെ വികാസം, സര്‍ക്കാര്‍ ആദ്യം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന 100 ദിവസത്തെ കര്‍മ്മപരിപാടി എന്നീ കാര്യങ്ങളും ശനിയാഴ്‌ച ചര്‍ച്ചയ്‌ക്കെടുക്കും.
ഭൂരിപക്ഷത്തെക്കുറിച്ച് ആശങ്കകളൊന്നും ഇല്ലാത്തതിനാല്‍ മന്ത്രിസഭാ വികസനം ചൊവ്വാഴ്‌ച തന്നെ നടക്കും. ഡിഎംകെ സൃഷ്ടിച്ച പ്രശ്‌നം കാരണമാണ് ആദ്യഘട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രമാരുടെ എണ്ണം 19 ആയത്.
ഡിഎംകെ നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ ഗുലാം നബി ആസാദ് ശനിയാഴ്‌ച വൈകീട്ട് ചെന്നൈക്ക് പോകുമെന്ന് സൂചനയുണ്ട്. മൂന്ന് കാബിനറ്റ് പദവിയും നാല് സഹമന്ത്രിസ്ഥാവും ഡിഎംകെയ്‌ക്ക് നല്‍കാമെന്ന നിര്‍ദ്ദേശമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് മുന്നോട്ടുവച്ചിരിക്കുന്നത്.
ഇതനുസരിച്ച് ദയാനിധിമാരന് ഐടിയും ബാലുവിന് ഘനവ്യവസായവും രാജയ്‌ക്ക് രാസ-വളം വകുപ്പും ലഭിച്ചേയ്‌ക്കുമെന്നും അറിയുന്നു.












Click it and Unblock the Notifications