രണ്ട് രൂപയ്‌ക്ക് അരിയും ഗോതമ്പും: പദ്ധതി തുടങ്ങി

കേരളത്തിനുള്ള റേഷന്‍ വെട്ടിക്കുറച്ച ശരദ് പവാര്‍ ഉള്‍പ്പെടുന്ന മന്ത്രിസഭയാണ് വീണ്ടും കേന്ദ്രത്തില്‍ വരാന്‍ പോകുന്നതെന്നും അതിനാല്‍ ജനങ്ങള്‍ സൂക്ഷിക്കണമെന്നും ഉത്‌ഘാടനംപ്രസഗംത്തില്‍ വിഎസ് പറഞ്ഞു.
അഭൂതപൂര്‍വ്വമായ നേട്ടങ്ങളുടെ റെക്കോര്‍ഡുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. യുഡിഎഫ് ഭരണകാലത്ത് പൂട്ടിയ ഫാക്ടറികളെല്ലാം തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ടൂറിസം രംഗത്തും കേരളം വന്‍ കുതിപ്പ് നേടി. ഇനി കേരളത്തില്‍ വരാന്‍ പോകുന്നത് ഐടി യുഗമാണ്- വിഎസ് പറഞ്ഞു.
കേരളത്തിന്റെ വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുനസ്ഥാപിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന മന്ത്രി സി ദിവാകരന്‍ പറഞ്ഞു. മന്ത്രിമാരായ തോമസ് ഐസക്, എം വിജയകുമാര്‍, മുല്ലക്കര രത്‌നാകരന്‍, എന്‍കെ പ്രേമചന്ദ്രന്‍, മോന്‍സ് ജോസഫ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications