ഓര്‍ക്കുട്ടില്‍ അശ്ലീലം; 10 പേര്‍ അറസ്റ്റില്‍
റിയോ ഡി ജനീറോ: ജനപ്രിയ സൗഹൃദ സൈറ്റായ ഓര്‍ക്കുട്ടിലൂടെ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘത്തിലെ പത്തുപേരെ ബ്രസീലില്‍ അറസ്റ്റുചെയ്‌തു.
92 പേര്‍ക്കെതിരെ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തലസ്ഥാനമായ ബ്രസീലിയയിലെയും രാജ്യത്തെ മറ്റ് 20 പ്രധാന നഗരങ്ങളിലുമായി 400ഓളം ഏജന്റുകളാണ് ഓര്‍ക്കുട്ടി കേന്ദ്രീകരിച്ച് അശ്ലീല ചിത്രങ്ങളും മറ്റും പ്രചരിപ്പിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
പൊലീസ് നടത്തിയ തിരച്ചിലില്‍ അശ്ലീല ദൃശ്യങ്ങളും നഗ്നചിത്രങ്ങളും അടങ്ങിയ ഒട്ടേറെ സിഡികള്‍ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ ഓര്‍ക്കുട്ട് ഉപയോഗിക്കുന്ന രാജ്യമാണ് ബ്രസീല്‍. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 26.5ദശലക്ഷം ആളുകളാണ് ഇവിടെ ഓര്‍ക്കുട്ട് ഉപയോഗിക്കുന്നത്.
ഓണ്‍ലൈനിലൂടെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ സേവനദാതാക്കളായ ഗൂഗിളും ബ്രസീലിലെ കുറ്റാന്വേഷണ ഏജന്‍സിയും 2008ല്‍ കരാര്‍ ഒപ്പിട്ടിരുന്നു.












Click it and Unblock the Notifications