പ്രഭാകരന് മരിച്ചിട്ടില്ലെന്ന് പുലികള്‍ വീണ്ടും
കൊളംബോ: പുലിത്തലവന് വേലുപ്പിള്ള പ്രഭാകരന് ജീവിച്ചിരിക്കുന്നുണ്ടെന്ന് തമിഴ്പുലി അനുകൂല വെസ് സൈറ്റായ തമിഴ്നെറ്റ് ആവര്‍ത്തിച്ചു.
എല്‍ടിടിഇ ഇന്റലിജന്‍സ് വിഭാഗം തലവന്‍ അറിവഴകന്, വിദേശവിഭാഗം മേധാവി സെല്‍വരാജ പത്മനാഥന് എന്നിവരെ ഉദ്ധരിച്ചാണ് തമിഴ്നെറ്റ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രഭാകരന്റെ മൃതദേഹം പുലികള്‍ തിരിച്ചറിഞ്ഞതായി ലങ്കയിലെ പ്രതിരോധമന്ത്രാലയം പ്രസ്താവന ഇറക്കി മണിക്കൂറുകള്‍ക്കുള്ളിലാണ് പുലി നേതാക്കളുടെ പ്രസ്താവന വെബ്സൈറ്റില്‍ വന്നത്.
ലങ്കന്‍ സേനയുടെ ആക്രമണത്തില്‍ പ്രഭാകരന് കൊല്ലപ്പെട്ടതായുള്ള വാര്‍ത്തകള്‍ ലോകതമിഴ് ജനതയില്‍ ആശയക്കുഴപ്പമുണ്ടാക്കാനുദ്ദേശിച്ചുള്ളതാണ്. പ്രഭാകരന്റേതായി ലങ്കന്‍ ടെലിവിഷനില്‍ കാണിച്ച മൃതദേഹം കിംവദന്തിയെ ബലപ്പെടുത്താന്‍ കെട്ടിച്ചമച്ചതാണെന്നും വെബ് സൈറ്റില്‍ പറയുന്നു.
ഞങ്ങളുടെ നേതാവ് ജീവിച്ചിരിക്കുന്നു. സ്വതന്ത്ര തമിഴ് രാഷ്ട്രത്തിനായുള്ള പോരാട്ടത്തെ പിന്തുണയ്ക്കുന്ന ആഗോള തമിഴ്ജനതയെ ആശയക്കുഴപ്പത്തിലാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്- അറിവഴകന് പറഞ്ഞു.
പുലി നേതൃത്വം ഉചിതമായ സമയത്ത് ജനങ്ങളുമായി ബന്ധപ്പെടും. ലങ്കയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ വഴി സങ്കേതം വെളിപ്പെടുത്താതെ നല്കിയ പ്രസ്താവനയിലാണ് അറിവഴകന് ഇങ്ങനെ പറഞ്ഞത്.
പ്രഭാകരന് കൊല്ലപ്പെട്ടുവെന്നും ഡിഎന്‍എ പരിശോധനയില്‍ മരിച്ചത് പ്രഭാകരന് തന്നെയാണെന്ന് സ്ഥിരീകരിച്ചുവെന്നും ലങ്കയിലെ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും തമിഴ് ജനത അത് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.
ഇതിനിടെ പ്രഭാകരന്റെ ഇന്ത്യയിലെ കേസുകള്‍ അവസാനിപ്പിക്കണമെങ്കില്‍ മരണസര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ലങ്കയിലെ ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications