പ്രഭാകരന്റെ മൃതദേഹം സംസ്‌കരിച്ചുവെന്ന് സൈന്യത്തല
കൊളംബോ: എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മൃതദേഹം സംസ്‌കരിച്ചതായി ശ്രീലങ്കയിലെ സൈന്യത്തലവന്‍ ശരത് ഫൊന്‍സേക അറിയിച്ചു.
ചൊവ്വാഴ്‌ച രാവിലെയാണ് നന്ദിക്കടല്‍ത്തീരത്ത് പ്രഭാകരന്റെ മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷം സമീപത്ത് തന്നെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. ചിതാഭസ്‌മം ഇന്ത്യന്‍ മഹാസമുദ്രത്തിലൊഴുക്കി- ഫൊന്‍സേക ഒരു അഭിമുഖത്തില്‍ പറഞ്ഞു.
സണ്‍ഡേ റിവിയ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. അഭിമുഖം ഞായറാഴ്‌ച പ്രസിദ്ധീകരിക്കും.
പ്രഭാകരന്‍ കൊല്ലപ്പെടുന്നതിന് മുമ്പുതന്നെ തങ്ങള്‍ വിജയം ഉരപ്പിച്ചിരുന്നുവെന്നും പ്രഭാകരന്റെ മരണവാര്‍ത്ത ആഹ്ലാദം വര്‍ധിപ്പിച്ചുവെന്നും സൈനികത്തലവന്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
എന്നാല്‍ ഇതിനിടെ പ്രഭാകരന്‍ മരിച്ചിട്ടില്ലെന്നും ഉചിതമായ സമയത്ത് പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുമെന്നും എല്‍ടിടിഇ അനുകൂല വെബ്‌സൈറ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.












Click it and Unblock the Notifications