കരുണാകരനെ ഗവര്‍ണറാക്കിയേയ്‌ക്കും
ദില്ലി: കോണ്‍ഗ്രസ് നേതാക്കളായ അര്‍ജുന്‍ സിങ്, കെ കരുണാകരന്‍ എന്നിവരുടെ പേരുകള്‍ ഗവര്‍ണര്‍മാരുടെ പട്ടികയിലേയ്‌ക്ക് പരിഗണിയ്‌ക്കുന്നതായി റിപ്പോര്‍ട്ട്.
കേരളം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ കണ്ടെത്തുകയെന്നതാണ് അധികാരത്തിലേറിയ യുപിഎ സര്‍ക്കാറിന്റെ ആദ്യ നടപടികളിലൊന്ന്. കേന്ദ്രമന്ത്രിസഭയില്‍ ഇടം കിട്ടാത്ത പ്രമുഖ നേതാക്കളെയെല്ലാം ഗവര്‍ണാര്‍ പദത്തിലേയ്‌ക്ക് പരിഗണിക്കുന്നുണ്ട്.
മന്ത്രിസഭാ വികസനം കഴിഞ്ഞശേഷം ഇതുസംബന്ധിച്ച് ചര്‍ച്ച നടക്കുമെന്ന് അറിയുന്നു. ഗവര്‍ണര്‍സ്ഥാനത്തേയ്‌ക്ക് തന്റെ പേര് പരിഗണിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളോട് കരുണാകരന്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ തടസ്സം പറയാന്‍ ഇടയില്ലെന്നും ഒരുപക്ഷേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏതിലെങ്കിലും നിയമനം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടേയ്‌ക്കുമെന്നാണ് സൂചനകള്‍.
ചില സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരുടെ കാലാവധി ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. മറ്റു ചിലയിടങ്ങളില്‍ വരും മാസങ്ങളില്‍ കാലാവധി പൂര്‍ത്തിയാകും. കേരളത്തിലെ ഗവര്‍ണറായ ആര്‍.എസ് ഗവായിയുടെ കാലാവധി ജൂണില്‍ കഴിയും.












Click it and Unblock the Notifications