ഡിഎംകെയും മന്ത്രിസഭയിലേയ്‌ക്ക്
ചെന്നൈ: മന്ത്രിസ്ഥാനം സംബന്ധിച്ച് കോണ്‍ഗ്രസ് മുന്നോട്ടുവച്ച ഫോര്‍മുല എഡിഎംകെ കോര്‍കമ്മിറ്റി യോഗം അംഗീകരിച്ചതായി റിപ്പോര്‍ട്ട്.
ഡിഎംകെയ്‌ക്ക് മൂന്ന് കാബിനറ്റ് മന്ത്രിസ്ഥാനമാണ് കോണ്‍ഗ്രസ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രി എ രാജ, പാര്‍ട്ടി അധ്യക്ഷന്‍ എം കരുണാനിധിയുടെ മകന്‍ അഴഗിരി, മുതിര്‍ന്ന നേതാവ് ദയാനിധി മാരന്‍ എന്നിവരാണ് കാബിനറ്റ് മന്ത്രിമാരാവുക എന്നാണ് സൂചന.
രാജയ്‌ക്ക് ഐടി വകുപ്പും അഴഗിരിയ്‌ക്ക് രാസവളം വകുപ്പും ദയാനിധി മാരന് ടെക്‌സ്റ്റൈല്‍ വകുപ്പും ലഭിക്കുമെന്നാണ് വിവരം. മുന്‍ മന്ത്രിസഭയിലുണ്ടായിരുന്ന ടി.ആര്‍ ബാലുവിനെ ഇത്തവണയും ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ നിന്നും ഡിഎംകെ പിന്മാറിയതായാണ് റിപ്പോര്‍ട്ട്.
ചൊവ്വാഴ്‌ച കേന്ദ്രമന്ത്രിസഭയുടെ ആദ്യ വികസനം നടക്കുമ്പോള്‍ ഡിഎംകെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് കരുതുന്നത്. മന്ത്രിസഭയില്‍ ചേരുന്നകാര്യത്തില്‍ ഞായറാഴ്‌ചയോടെ അന്തിമ തീരുമാനമുണ്ടാകുമെന്ന് ഡിഎംകെ വൃത്തങ്ങള്‍ ശനിയാഴ്‌ച വ്യക്തമാക്കിയിരുന്നു.
നാല് കാബിനറ്റ് മന്ത്രിമാരുള്‍പ്പെടെ ഒന്‍പത് മന്ത്രിമാരെ വേണമെന്നായിരുന്നു ഡിഎംകെയുടെ ആവശ്യം. മക്കളായ അഴഗിരി, കനിമൊഴി, ബന്ധു ദയാനിധി മാരന്‍ എന്നിവര്‍ക്ക് മന്ത്രിപദം കൊടുക്കണമെന്നതിനൊപ്പം മുന്‍ മന്ത്രിമാരായിരുന്ന വേലുവിനെയും ബാലുവിനെയും ഉള്‍പ്പെടുത്തണമെന്ന് കരുണാനിധി ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.


Click it and Unblock the Notifications