സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് അവലോകനം തുടങ്ങുന്നു
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്കുണ്ടായ കനത്ത പരാജയത്തെക്കുറിച്ച് വിലയിരുത്താന്‍ ഞായറാഴ്ച മുതല്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നു. രണ്ടു ദിവസം നീളുന്ന യോഗത്തിന് ശേഷം സംസ്ഥാന കമ്മിറ്റി മൂന്ന് ദിവസത്തെ യോഗവും ചേരുന്നുണ്ട്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയും യോഗത്തില്‍ പങ്കെടുക്കും. വിഎസ് പക്ഷം വോട്ട് മറിച്ചുവെന്നതുള്പ്പെടെയുള്ള ആരോപണങ്ങള്‍ ഔദ്യോഗിക പക്ഷം ചര്ച്ചയ്ക്കുകൊണ്ടുവരും.
ഓരോ വിഷയത്തിലും വിഎസ് സ്വീകരിച്ച നിലപാടായിരിക്കും യോഗത്തില്‍ പിണറായി പക്ഷം ആയുധമാക്കുക. വാര്‍ത്താസമ്മേളനത്തിലെ വിഎസിന്റെ പരാമര്‍ശങ്ങളും തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരിക്കും ഔദ്യോഗിക പക്ഷം വാദിക്കുക.
എന്നാല്‍ പാര്‍ട്ടി തോല്‍വി ഇരന്നുവാങ്ങുകയായിരുന്നുവെന്ന ഘടകക്ഷികളുടെ നിലപാടായിരിക്കും വിഎസ് സ്വീകരിക്കുകയെന്നാണ് സൂചന. എന്തായാലും ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് നിര്‍ണായകമായിരിക്കും.
ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകനമാണ് യോഗത്തിന്റെ മുഖ്യ അജണ്ടയെങ്കിലും പാര്‍ട്ടിയില്‍ ദീര്‍ഘകാലമായി പുകയുന്ന ഭിന്നത യോഗത്തില്‍ വലിയ പ്രശ്നങ്ങളുയര്ത്തുമെന്നാണ് സൂചനകള്‍. ലാവലിന്‍ കേസ്, പിഡിപി ബന്ധം തുടങ്ങിയവയായിരിക്കും വിഎസ് പക്ഷം ആയുധമാക്കുക.
തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്ത് വിവിധ ജില്ലാ കമ്മിറ്റികള്‍ നല്കിയ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് സംസ്ഥാന സെക്രട്ടറി തയ്യാറാക്കുന്ന റിപ്പോര്‍ട്ടിനെ അധികരിച്ചായിരിക്കും സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ ചര്‍ച്ച നടക്കുക.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications