• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളത്തില്‍ കാലവര്‍ഷമെത്തി

  • By Staff

തിരുവനന്തപുരം: പ്രതീക്ഷിച്ചതിലും മൂന്നു ദിവസം മുമ്പേതന്നെ കേരളത്തില്‍ കാലവര്‍ഷം എത്തി. തിരുവനന്തപുരം മുതല്‍ കൊച്ചിവരെയുള്ള പ്രദേശങ്ങളില്‍ ശനിയാഴ്‌ചയോടെ മഴ സജീവമായി.

ഞായറാഴ്‌ചയോടെ വടക്കന്‍ കേരളത്തിലും മഴ എത്തുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ എം.ഡി രാമചന്ദ്രന്‍ അറിയിച്ചു. ഞായറാഴ്‌ച രാത്രി കേരളത്തില്‍ കനത്ത മഴയുണ്ടാകുമെന്നാണ്‌ സൂചന.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദ്ദം ശക്തമാവുന്നതാണ്‌ മഴയ്‌ക്ക്‌ കാരണം. അതുകൊണ്ട്‌ അടുത്ത രണ്ടുദിവസം കേരളത്തില്‍ കനത്ത മഴയുണ്ടാകുമെന്നാണ്‌ കണക്കൂട്ടല്‍.

ആന്ധമാന്‍ തീരത്ത്‌ 20ന്‌ കാലവര്‍ഷം എത്തയിരുന്നു. 22ന്‌ ബംഗാള്‍ ഉല്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി മാലദ്വീപ്‌, ശ്രീലങ്ക എന്നിവിടങ്ങളില്‍ മഴതുടങ്ങി. ശനിയാഴ്‌ചയാണ്‌ ഇത്‌ തെക്കന്‍കേരളത്തിലൂടെ കൊച്ചിവരെ എത്തിയത്‌.

ഇതിനിടെ കടല്‍ക്കാറ്റും ശക്തമായിട്ടുണ്ട്‌. 45മുതല്‍ 55വരെ കിലോമീറ്റര്‍ വേഗതയിലാണ്‌ കാറ്റുവീശുന്നത്‌. ഇത്‌ ശക്തമാകാനും 60കിലോമീറ്റര്‍വേഗംവരെയാകാനും സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറയിച്ചു.

കാലവര്‍ഷം മെയ്‌ 26 എത്തുമെന്നാണ്‌ കരുതിയിരുന്നത്‌. 2008ല്‍ മഴ പ്രതീക്ഷിച്ചതിലും 22ശതമാനം കുറവായിരുന്നു. എന്നാല്‍ അതിനേക്കാള്‍ മെച്ചപ്പെട്ട മഴ ഇപ്രാവശ്യം ലഭിക്കുമെന്നാണ്‌ പ്രവചനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more