സിപിഐ വോട്ടുമറിച്ചതിന് തെളിവുണ്ട്: മദനി
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പല സ്ഥലത്തും സിപിഐ വോട്ടുകള്‍ സിപിമ്മിന് ലഭിച്ചിട്ടില്ലെന്ന് പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനി. ഇതിന് പിഡിപിയുടെ പക്കല്തെളിവുണ്ടെന്നും മദനി ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ വോട്ട് മറിച്ചവരാണ് തോല്‍വിയില്‍ പിഡിപിയെ കുറ്റം പറയുന്നത്. പോക്കറ്റടിച്ചവര്‍ അടുത്ത് നില്‍ക്കുന്നവനെ ചൂണ്ടിക്കാട്ടി ഇവന് പോക്കറ്റടിച്ചു എന്ന് പറയുന്നതുപോലെയാണിത്-മദനി പറഞ്ഞു.
പിഡിപിയുമായുള്ള കൂട്ടുകെട്ടാണ് എല്‍ഡിഎഫിന്റെ പരാജയത്തിന് കാരണമായതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്ഗവന് പറഞ്ഞതിന് മറുപടിയെന്നോണമായിരുന്നു മദനിയുടെ പ്രസ്താവന.
പൊന്നാനിയില്‍ രണ്ടത്താണി ചെമ്പരത്തിപ്പൂ തലയില്വച്ചുപോകുമെന്ന് സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലിയുള്ള പ്രശ്നം പരിഹരിച്ചശേഷവും ചില ഘടകകക്ഷി നേതാക്കള്‍ പറഞ്ഞിരുന്നു. വാക്ക് പാലിക്കുന്നതില്‍ ശ്രദ്ധാലുക്കളായ അവര്‍ ആ വാക്ക് പാലിച്ചു.
പിഡിപിയെപ്പറ്റി നിര്‍ണായക സമയത്ത് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പറഞ്ഞ അഭിപ്രായങ്ങളും എനിക്കെതിരെ മാധ്യമങ്ങളില്‍ നടന്ന വ്യക്തിഹത്യയും ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കി- മദനി ആരോപിച്ചു.
പലയിടത്തും ഒരു ബൂത്തില്‍ 20 വോട്ട് എന്ന നിലയില്‍ മറിച്ചതിന് പിഡിപിയുടെ കയ്യില്‍ തെളിവുണ്ട്. തങ്ങള്‍ക്കെതിരെ ആദ്യവെടി പൊട്ടിച്ച ആര്‍എസ്പിയുടെ മന്ത്രി എന്‍.കെ രാമചന്ദ്രന്റെ മണ്ഡലത്തില്‍ യുഡിഎഫിന് 16000 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. അവിടെ എന്തു നടന്നുവെന്ന് അന്വേഷിക്കണം.
ആര്‍എസ്പിയുടെ മറ്റൊരു മണ്ഡലമായ ഇരവിപുരത്തും എല്‍ഡിഎഫ് പിന്നിലായി. തിരഞ്ഞെടുപ്പുഫലത്തിന്റെ അടിസ്ഥാനത്തില്‍ സിപിഎമ്മും ഇടതുപക്ഷ സര്‍ക്കാറും വേണ്ട തിരുത്തലുകള്‍ നടത്തണം- അദ്ദേഹം ആവശ്യപ്പെട്ടു.
പിഡിപി തുണച്ചതുകൊണ്ട് ദോഷമുണ്ടായില്ലെന്ന് മാത്രമല്ല വന്‍ ആഘാതങ്ങളുണ്ടാകാതെ എല്‍ഡിഎഫ് രക്ഷപ്പെടുകയും ചെയ്തു. മുസ്ലീംങ്ങളെ കമ്യൂണിസ്റ്റ് വിരുദ്ധരാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായി നിലകൊള്ളും. തിരഞ്ഞെടുപ്പു ഫലം വിലയിരുത്താന്‍ ജൂണ്‍ രണ്ടിന് എറണാകുളത്ത് പ്രതിനിധി സമ്മേളനം ചേരും- മദനി അറിയിച്ചു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications