കുവൈത്തില്‍ പന്നിപ്പനി സ്ഥിരീകരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കുവൈത്തിലുള്ള യുഎസ് സൈനികരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
യുഎസില്‍ നിന്നും കുവൈത്തിലെത്തിയ സൈനികരില്‍ എച്ച്1എന്‍1 വൈറസ് ബാധ കണ്ടെത്തിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
അരിഫ്‌ജാനിലുള്ള യുഎസ് സൈനികത്താവളത്തില്‍ പനി കണ്ടെത്തിയ സൈനികരെ കരുതല്‍നടപടിയെന്ന നിലയില്‍ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. ഇവര്‍ക്ക് ചികിത്സാ സഹായവും ലഭ്യമാക്കിയിട്ടുണ്ട്.
എന്നാല്‍ എത്രിപേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്നകാര്യം വ്യക്തമല്ല. യുഎസ് സൈനികരില്‍ പന്നിപ്പനി കണ്ടെത്തിയതായി കുവൈത്തിലെ യുഎസ് എംബസിയും സ്ഥിരീകരിച്ചിട്ടുണ്ട്.
ലോകാരോഗ്യസംഘടനയുടെ പുതിയ കണക്കുകള്‍ അനുസരിച്ച് ലോകവ്യാപകമായി 11,168 പേര്‍ക്ക് പന്നിപ്പനി ബാധിച്ചിട്ടുണ്ട്. ഇതുവരെ വൈറസ് ബാധമൂലം 86 പേര്‍ മരിച്ചതായും ആരോഗ്യസംഘടന സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications