ഓഹരി വിപണിയില്‍ മുന്നേറ്റം
മുംബൈ: ഓഹരി വിപണിയില്‍ മുന്നേറ്റത്തോടെ വ്യാപാരം തുടങ്ങി. ആദ്യ മണിക്കൂറുകളില്‍ സെന്‍സെക്‌സ് 120 പോയിന്റ് മുന്നേറി.
പുതിയ സര്‍ക്കാറില്‍ വിശ്വാസമര്‍പ്പിച്ച് ഒട്ടേറെപേര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതാണ് മുന്നേറ്റത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ വിവിധ ഏഷ്യന്‍ വിപിണികളില്‍ തുടക്കത്തില്‍ മാന്ദ്യം ദൃശ്യമായിരുന്നു.
ബാങ്കിങ്, ലോഹം, റിയാലിറ്റി, ക്യാപിറ്റല്‍ ഗുഡ്‌സ് തുടങ്ങിയ ഓഹരികളാണ് തിങ്കളാഴ്‌ച മികച്ച നേട്ടം കൈവരിച്ചത്. ദേശീയ സൂചികയായ നിഫ്‌റ്റിയില്‍ 31.10 പോയിന്റ് മുന്നേറ്റമുണ്ടായി. ഡിഎല്‍എഫ്, എയര്‍ടെല്‍, ടാറ്റാ സ്റ്റീല്‍, സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്‌ട്രീസ്, എല്‍ ആന്റ് ടി, എസ്‌ബിഐ തുടങ്ങിയവയുടെ ഓഹരികള്‍ തുടക്കത്തില്‍ത്തന്നെ വ്യാപരത്തില്‍ നേട്ടമുണ്ടാക്കി.
പുതിയമന്ത്രിസഭയുടെ പൂര്‍ണരൂപമാകാത്തതിനാല്‍ അപ്രതീക്ഷിത സംഭവവികാസങ്ങളൊന്നുമില്ലെങ്കില്‍ വിപണിയില്‍ 500 പോയിന്റിന്റെ കയറ്റിറക്കങ്ങല്‍ മാത്രമേ ഈ ആഴ്‌ച പ്രതീക്ഷിക്കേണ്ടതുള്ളുവെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഈ വാരം ഇന്ത്യന്‍ ഓഹരിവിപണിയെ സ്വാധീനിക്കും. പ്രത്യേകിച്ചും എണ്ണവിലയിലുണ്ടായ വ്യതിയാനങ്ങള്‍. ബാരലിന് 60 ഡോളറിന് മുകളിലാണ് കഴിഞ്ഞയാഴ്‌ച എണ്ണവില എത്തിയത്.












Click it and Unblock the Notifications