കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടുവേലക്കാരിയെ പീഡിപ്പിച്ച 72കാരന്‍ അറസ്റ്റില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: വീട്ടുവേലയ്‌ക്കുനിന്ന ഇരുപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ എഴുപത്തിരണ്ടുകാരനായ വീട്ടുടമ അറസ്റ്റില്‍.

ആസാദ്‌പൂരിലെ പച്ചക്കറി മാര്‍ക്കറ്റിലെ മൊത്തവ്യാപാരിയായ താക്കൂര്‍ ദാസിനെയാണ്‌ ദില്ലി പൊലീസ്‌ അറസ്റ്റുചെയ്‌തത്‌. ഝാര്‍ഖണ്ഡ്‌ സ്വദേശിനിയായ പെണ്‍കുട്ടി കഴിഞ്ഞ ആറു വര്‍ഷമായി താക്കൂറിന്റെ വീട്ടിലെ ജോലിക്കാരിയാണ്‌.

മെയ്‌ 14ന്‌ താക്കൂറും പെണ്‍കുട്ടിയും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്താണ്‌ പീഡനം നടന്നത്‌. സംഭവത്തെക്കുറിച്ച്‌ മറ്റാരോടും പറയരുതെന്ന്‌ പെണ്‍കുട്ടിയെ താക്കൂര്‍ ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

ഒന്നുരണ്ടു ദിവസത്തിന്‌ ശേഷം ആരോഗ്യനില വഷളായ പെണ്‍കുട്ടിയെ താക്കൂറിന്റെ വീട്ടുകാര്‍ എംജിഎസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായതായി കണ്ടെത്തി. തുടര്‍ന്ന്‌ പഞ്ചാബി ബാഗ്‌ പൊലീസ്‌ സ്റ്റേഷനില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തു.

ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ പെണ്‍കുട്ടി താക്കൂറിന്റെ പേര്‌ വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ശനിയാഴ്‌ച തന്നെ പീഡിപ്പിച്ചത്‌ താക്കൂറാണെന്ന്‌ പെണ്‍കുട്ടി പൊലീസിന്‌ മൊഴി നല്‍കി. തുടര്‍ന്ന്‌ പൊലീസ്‌ താക്കൂറിനെ അറസ്റ്റുചെയ്യുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X