ആയുധ ഇടപാടുകളില്‍ സുതാര്യത ഉറപ്പാക്കും: ആന്റണി
ദില്ലി: വിദേശരാജ്യങ്ങളുമായുള്ള ആയുധ ഇടപാടുകളില്‍ സുതാര്യത ഉറപ്പാക്കുമെന്ന് എകെ ആന്റണി പറഞ്ഞു. പ്രതിരോധമന്ത്രിയായി ചുമതലയേറ്റശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്‌ചയുണ്ടാകില്ലെന്നും ചൈനയുള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളുമായി മെച്ചപ്പെട്ട ബന്ധം നിലനിര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയ്‌ക്ക് ചുറ്റും നടക്കുന്ന സംഭവങ്ങള്‍ ആശങ്കയുണ്ടാക്കുന്നവയാണ്. ആഭ്യന്തരസുരക്ഷയുടെ കാര്യത്തില്‍ വിട്ടിവീഴ്‌ചയില്ലാത്ത നിലപാട് സ്വീകരിക്കും- അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയയുടെ ആണവപരീക്ഷണത്തിലും ആന്റണി ആശങ്ക രേഖപ്പെടുത്തി.
ചിദംബരം, ആന്റണി എന്നിവരെക്കൂടാതെ വിദേശകാര്യമന്ത്രി എസ് എം കൃഷ്‌ണ, കൃഷിമന്ത്രി ശരദ് പവാര്‍, ധനമന്ത്രി പ്രണബ് മുഖര്‍ജി എന്നിവരും തിങ്കളാഴ്‌ച ചുമതലയേല്‍ക്കും.












Click it and Unblock the Notifications