ബിനായക് സെന്നിന് ജാമ്യം
ദില്ലി: ജയിലില്‍ കഴിയുന്ന ഛത്തീസ് ഗഢിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ ബിനായക് സെന്നിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.
ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന ബിനായക് സെന്നിനെ നക്സലൈറ്റ് ബന്ധം ആരോപിച്ചാണ് അറസ്റ്റു ചെയ്തത്. 2007 മെയ് 14 മുതല്‍ സെന്‍ റായ്‌പൂര്‍ ജയിലില്‍ കഴിയുകയാണ്.
പിയുസിഎല്‍ നേതാവുകൂടിയായ സെന്നിനെ മോചിപ്പിക്കണമെന്നും മാനുഷിക പരിഗണന നല്‍കണമെന്നും ആവശ്യപ്പെട്ട് രാജ്യത്തിനകത്തും പുറത്തും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.












Click it and Unblock the Notifications