പി ചിദംബരം ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റു
ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രിയായി പളനിയപ്പന്‍ ചിദംബരം ചുമതലയേറ്റു. തിങ്കളാഴ്‌ച രാവിലെ ഒന്‍പതേകാലിന് സൗത്ത് ബ്ലോക്കിലെ ആഭ്യന്തരമന്ത്രാലയത്തിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്.
കഴിഞ്ഞ യുപിഎ സര്‍ക്കാറിന്റെ കാലത്ത് ആദ്യം ധനമന്ത്രിയായി നിയമിക്കപ്പെട്ട അദ്ദേഹത്തെ മുംബൈയിലെ തീവ്രവാദി ആക്രമണത്തിന് ശേഷം ആഭ്യന്തരമന്ത്രിയായി നിയമിക്കുകയായിരുന്നു.
പുതിയ യുപിഎ മന്ത്രിസഭയിലും അദ്ദേഹത്തിന് ആഭ്യന്തരവകുപ്പു തന്നെ നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാണ് ചിദംബരം.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം ആദ്യം ചിദംബരം തോറ്റുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പിന്നീട് അദ്ദേഹത്തിന്റെ ആവശ്യപ്രകാരം വീണ്ടും വോട്ടെണ്ണിയപ്പോള്‍ ഫലം വിജയമായിരുന്നു.












Click it and Unblock the Notifications