ഗുരുദ്വാരയില്‍ വെടിവെപ്പ്; പഞ്ചാബില്‍ സംഘര്‍ഷം
വിയന്ന/ജലന്ധര്‍: ഓസ്‌ട്രിയയിലെ വിയന്നയില്‍ ഗുരുദ്വാരയിലുണ്ടായ വെടിവെപ്പില്‍ സിഖ് പുരോഹിതന്‍ ശാന്ത് രാമാനന്ദ് (56) മരിച്ചതിനെ തുടര്‍ന്ന് പഞ്ചാബില്‍ സംഘര്‍ഷം.
പ്രതിഷേധക്കാര്‍ പഞ്ചാബ് ദേശീയപാത ഉപരോധിച്ചു. ഒട്ടേറെ വാഹനങ്ങള്‍ക്കും കടകള്‍ക്കും തീവെച്ചു. ജലഝറിലെ കാന്റ് റെയില്‍വേ സ്‌റ്റേഷനില്‍ ഒരു ട്രെയിന് അക്രമികള്‍ തീവെച്ചു. ജലന്ധറില്‍ പോലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. പട്ടാളത്തിന്റെ സഹായം സര്‍ക്കാര്‍ തേടിയിട്ടുണ്ട്.
വിയന്നയില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ആരാധന നടത്തുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്.
വെടിവെപ്പില്‍ 30 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒന്പത് പേരുടെ നില ഗുരുതരമാണ്. ശ്രീ ഗുരു രവിദാസ് എന്നയാള്‍ മതപ്രഭാഷണം നടത്തിയതിന് പിന്നാലെയായിരുന്നു വെടിവെപ്പെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തോക്കും വാളും ഉപയോഗിച്ച് ഒരു സംഘം രവിദാസിനെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനിടയിലാണ് ശാന്ത് രാമാനനന്ദിന് വെടിയേറ്റത്.












Click it and Unblock the Notifications