അസംഖാനെ എസ്‌പി പുറത്താക്കി
ലഖ്‌നൊ: സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കി. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളാണ് മുഹമ്മദ് അസം ഖാന്‍.
യുപിയില്‍ മുന്‍ ബിജെപി നേതാവ് കല്യാണ്‍ സിങിനെ പാര്‍ട്ടിയില്‍ ചേര്‍ത്തത് സംബന്ധിച്ചാണ് ഖാന്‍ നേതൃത്വവുമായി ഉടക്കിയത്. റാംപൂരില്‍ നടി ജയപ്രദയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ അവിടത്തെ എംഎല്‍എ കൂടിയായ ഖാന്‍ എതിര്‍ത്തതോടെ പ്രശ്‌നങ്ങള്‍ രൂക്ഷമായത്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനവും പാര്‍ലമെന്ററി ബോര്‍ഡ് അംഗത്വവും രാജിവച്ചു ഖാന്‍ ഇതില്‍ പ്രതിഷേധം പ്രകടിപ്പിച്ചു. മാത്രമല്ല പാര്‍ട്ടി നേതാവ് അമര്‍ സിങുമായി അസം ഖാന്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുകയും അമറിനെതിരെ പരസ്യപ്രസ്‌താവനകള്‍ നടത്തുകയും ചെയ്‌തിരുന്നു.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി പ്രവര്‍ത്തിച്ചെന്ന ആരോപണവും ഖാനെതിരെ ഉണ്ടായിരുന്ന. ഖാനെ പുറത്താക്കിയില്ലെങ്കില്‍ പാര്‍ട്ടിവിടുമെന്ന് അമര്‍ രണ്ടുതവണ ഭീഷണി മുഴക്കിയിരുന്നു.












Click it and Unblock the Notifications