വൃദ്ധയെ നഗ്നയാക്കി കഴുതപ്പുറത്ത് ഊരുചുറ്റിച്ചു
അകോള: ദുര്‍മന്ത്രവാദവും പ്രേതബാധയും ആരോപിച്ച് എഴുപതുകാരിയെ നഗ്നയാക്കി കഴുതപ്പുറത്ത് കയറ്റി ഗ്രാമം ചുറ്റിച്ചു.
അകോള ജില്ലയിലെ വടേഗാവ് ഗ്രാമത്തില്‍ രംഗുഭായി തോട്ടെയെന്ന വൃദ്ധയെയാണ് അര്‍ദ്ധനഗ്നയാക്കി ചെരുപ്പുമാല അണിയിച്ച് കഴുതപ്പുറത്ത് ഊരുചുറ്റിച്ചത്.
അയല്‍ക്കാരനെതിരെ ദുര്‍മന്ത്രവാദം നടത്തിയിട്ടുണ്ടെന്നും ഇവരില്‍ പ്രേതബാധയുണ്ടെന്നും ആരോപിച്ചാണ് ഒട്ടേറെ ഗ്രാമീണരുടെ സാന്നിധ്യത്തില്‍ ഇവരെ അര്‍ദ്ധനഗ്നയാക്കി അപമാനിച്ചത്.
രംഗുഭായി കൂടോത്രം ചെയ്‌ത ചെറുനാരങ്ങ തന്റെ വീടിന് പുറത്ത് ഇട്ടതിനാലാണ് തന്റെ കുടുംബത്തില്‍ കലഹമുണ്ടാകുന്നതെന്നാണ് അയല്‍ക്കാരനായ ജദാല്‍ പറയുന്നത്. അതുകൊണ്ടാണ് ഇവരെ ശിക്ഷിക്കാന്‍ ഇയാളും കൂട്ടരും തീരുമാനിച്ചത്.
സംഭവത്തില്‍ ജദാലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. രംഗുഭായിയെ നാട്ടുകാര്‍ ചേര്‍ന്ന് അടിയ്‌ക്കുകയും ചവിട്ടുകയുമൊക്കെ ചെയ്‌തിട്ടുണ്ടെന്നും ഇവര്‍ തീര്‍ത്തും അവശയാണെന്നും പൊലീസ് പറഞ്ഞു.
ഇത്രയും ക്രൂരമായ ഒരു സംഭവം നടന്നിട്ട് നാട്ടുകാരില്‍ ആരും അവരെ രക്ഷിക്കാന്‍ എത്തിയില്ലെന്നത് തീര്‍ത്തും നിരാശാജനകമാണെന്നും പൊലീസ് പറയുന്നു.












Click it and Unblock the Notifications