എസ്‌എന്‍ഡിപി അക്ഷരങ്ങള്‍ മാത്രമായി: അഴീക്കോട്
കൊച്ചി: ശ്രീനാരായണ ധര്‍മ്മ പരിപാലിനയോഗം ഇപ്പോള്‍ എസ്‌എന്‍ഡിപി എന്ന നാല് ഇംഗ്ലീഷ് അക്ഷരം മാത്രമായി മാറിയെന്ന് ഡോക്ടര്‍ സുകുമാര്‍ അഴീക്കോട്. ശ്രീനാരായണധര്‍മ്മം അതില്‍ കാണാനില്ലാതായെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണഗുരു അനേകം പാരമ്പര്യങ്ങളെ നമുക്ക് തന്നു. തന്റെ കര്‍മ്മങ്ങളെ തുടര്‍ന്നുകൊണ്ടുപോകാന്‍ രണ്ടുമൂന്ന് പ്രസ്ഥാനങ്ങളും ഉണ്ടാക്കി. അതിലൊന്നാണ് എസ്‌എന്‍ഡിപി യോഗം.
അതില്‍ ഗുരുവിന്റെ ആത്മസമര്‍പ്പണമുണ്ട്. ശ്രീനാരായണ ധര്‍മ്മം ലോകനത്തെയറിയിക്കാനാണ് അതിന് പ്രഥമ പരിഗണന നല്‍കാനാണ് അദ്ദേഹം യോഗം തുടങ്ങിയത്. എന്നാല്‍ ഇന്ന് ശ്രീനാരായണ ധര്‍മ്മം വിസ്‌മരിക്കപ്പെട്ടു- അഴീക്കോട് ചൂണ്ടിക്കാട്ടി.
മഹനീയമായ ലക്ഷ്യങ്ങള്‍ക്കായി സ്ഥാപിക്കപ്പെട്ട പ്രസ്ഥാനങ്ങള്‍ പലപ്പോഴും ലക്ഷ്യങ്ങള്‍ വിസ്‌മരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ ചൊവ്വാഴ്‌ച നടന്ന ഗുരു മുനി നാരായണ പ്രസാദിന്റെ സപ്‌തതി ആഘോഷപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അഴീക്കോട്.












Click it and Unblock the Notifications