അഴീക്കോട് കൂലി പ്രസംഗക്കാരന്‍: വെള്ളാപ്പള്ളി
തൃശൂര്‍: കിട്ടുന്ന കവറിന്റെ നീളത്തിനും കനത്തിനും അനുസരിച്ച് പ്രസംഗിക്കുന്നയാളാണ് സുകുമാര്‍ അഴീക്കോടെന്നും അദ്ദേഹത്തിന് ആദര്‍ശനിഷ്‌ഠയില്ലെന്നും എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
വിയ്യൂരില്‍ എസ്‌എന്‍ഡിപി യോഗം ഓഫീസ് ഉത്‌ഘാടനം ചെയ്യാനെത്തിയ അദ്ദേഹം കൊച്ചിയില്‍ അഴീക്കോട് എസ്‌എന്‍ഡിപിയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു.
കൂലി പ്രാസംഗികനാണ് അഴീക്കോട്. വേദിയ്‌ക്കനുസരിച്ച് എന്തും പറയും. അഹങ്കാരത്തിന്റെ ആള്‍രൂപവുമാണ്. പിണറായി വിജയനെ കൂട്ടുപിടിച്ചതുതന്നെ അഴീക്കോടിന്റെ അവസരവാദത്തിന്റെ തെളിവാണ്. അഴീക്കോടിന്റെ വാക്കുകള്‍ക്ക് യോഗം പുല്ലുവിലയേ നല്‍കുന്നുള്ളു- വെള്ളാപ്പള്ളി പറഞ്ഞു.
എസ്‌എന്‍ഡിപി വലിയ സംഘടനയായതുകൊണ്ടാണ് അദ്ദേഹം തങ്ങളെ വിമര്‍ശിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്‌എന്‍ഡിപി ഇപ്പോള്‍ വെറും അക്ഷരങ്ങള്‍ മാത്രമായെന്നും ലക്ഷ്യം മറന്നുവെന്നും അഴീക്കോട് കുറ്റപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications