പ്രഭാകരന്‍ രക്തസാക്ഷിത്വം വരിച്ചുവെന്ന് എല്‍ടിടിഇ
കൊളംബോ: പുലി നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ മരിച്ചതായി ഇതാദ്യമായി എല്‍ടിടിഇ സമ്മതിച്ചു. പ്രഭാകരന്‍ രക്തസാക്ഷിയായെന്ന് എല്‍ടിടിഇ രാജ്യാന്തര വിഭാഗം തലവന്‍ സെല്‍വരാസ പത്മനാഥന്‍ ബിബിസിയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു.
മെയ് 17നാണ് പ്രഭാകരന്‍ കൊല്ലപ്പെട്ടത്. തമിഴ് വംശജരുടെ ആവശ്യങ്ങള്‍ നേടിക്കൊടുക്കുന്നതിന് സമാധാനപരമായ ശ്രമങ്ങള്‍ തുടരുമെന്ന് പത്മനാഥന്‍ വ്യക്തമാക്കി. അതേസമയം പ്രഭാകരന്റെ മരണം എങ്ങനെയാണുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
പ്രഭാകരന്‍ മെയ് 18ന് കൊല്ലപ്പെട്ടുവെന്നാണ് ശ്രീലങ്കയിലെ സൈന്യം അറിയിച്ചത്. വാഹനവ്യൂഹത്തില്‍ യുദ്ധരംഗത്തുനിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രഭാകരനെ വെടിവച്ചുകൊല്ലുകയായിരുന്നുവെന്നാണ് സൈന്യത്തിന്റെ അവകാശവാദം.
തിങ്കളാഴ്‌ച വധിക്കപ്പെട്ട പ്രഭാകരന്റെ തോക്കും ബെല്‍റ്റും മാത്രമാണ് അന്ന് സൈന്യത്തിന് കണ്ടെത്താന്‍ കഴിഞ്ഞത്. പിറ്റേദിവസമാണ് മൃതദേഹം കണ്ടെത്തിയത്.
എന്നാല്‍ സൈന്യം തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രഭാകരന്‍ സുരക്ഷിതനാണെന്നും വേണ്ടസമയത്ത് പൊതുജനത്തിന് മുന്നില്‍ പ്രത്യക്ഷപ്പെടുമെന്നും രണ്ടുതവണ എല്‍ടിടിഇ പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് പ്രഭാകരന്റെ മരണത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു.












Click it and Unblock the Notifications