പഞ്ചാബ് കലാപം സ്ഥിതി നിയന്ത്രണാധീനം
ജലന്തര്‍: സിഖ് ആത്മീയ നേതാവ് വിയന്നയില്‍ വെടിയേറ്റ് മരിച്ചതിന് തുടര്‍ന്ന് കലാപമുണ്ടായ പഞ്ചാബ് നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവില്‍ അയവ് വരുത്തി.
പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ ലുധിയാന, ജലന്തര്‍, ഭഗ്‌വാര, ഹോഷിയാര്‍പുര്‍ എന്നീ നഗരങ്ങളിലാണ് തിങ്കളാഴ്ച കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.
ജനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിനും മറ്റുമായി ലുധിയാനയില്‍ നാല് മണിക്കൂറും ജലന്ധറില്‍ രണ്ട് മണിക്കൂറും കര്‍ഫ്യൂവില്‍ ഇളവ് അനുവദിച്ചിരിയ്ക്കുന്നത്.
കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ആയിരത്തോളം സൈനികരെയും 1400 അര്‍ദ്ധ സൈനികരെയും പഞ്ചാബിലേക്ക് കേന്ദ്രം അയച്ചിരുന്നു.
അതിനിടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും സംഘര്‍ഷസ്ഥിതി നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകളുണ്ട്. ജലന്ധറില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ചൊവ്വാഴ്ച ഒരാള്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ കലാപത്തില്‍ മരണമടഞ്ഞവരുടെ എണ്ണം മൂന്നായി.
കലാത്തെ തുടര്‍ന്ന് റദ്ദ് ചെയ്ത തീവണ്ടി സര്‍വ്വീസുകള്‍ ഇനിയും പൂര്‍ണ്ണമായി പുന:സ്ഥാപിച്ചിട്ടില്ല. റോഡിലെ തടസങ്ങള്‍ സൈന്യവും പോലീസും ചേര്‍ന്ന് നീക്കം ചെയ്യുന്നുണ്ടെങ്കിലും റോഡ് ഗതാഗതവും സാധാരണ നിലയിലായിട്ടില്ല.












Click it and Unblock the Notifications