പിഡിപി സഖ്യം ദോഷം ചെയ്തു: ഇസ്മായില്‍
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പിഡിപിയുമായുള്ള സഖ്യം ഇടതുമുന്നണിക്ക് ദോഷം ചെയ്തുവെന്ന് സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി കെഇ ഇസ്മയില്‍. മൂന്നാം മുന്നണിക്ക് ജനങ്ങളുടെ വിശ്വാസം നേടാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ഇടതു മുന്നണി വക്താക്കളെ പോലെയാണ് പിഡിപി ഇപ്പോള്‍ സംസാരിയ്ക്കുന്നത്. അതിന് അവരെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. പിഡിപി ഇടതു മുന്നണിയില്‍ നുഴഞ്ഞു കയറാന്‍ നേക്കേണ്ട. മുന്നണിയുടെ വക്താക്കളായി പിഡിപിഎ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇസ്മായില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നില്‍ സിപിഐ വോട്ടുകള്‍ ലഭിയ്ക്കാത്തതാണെന്ന പിഡിപി നേതാവ് മദനിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയാണ് ഇസ്മായിലിന്റേതെന്ന് കരുതപ്പെടുന്നു. പൊന്നാനിയിലെ പരാജയത്തിന് സിപിഐ സഹകരിയ്ക്കാത്തതാണെന്ന് മദനി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.
തോല് വി അവലോകനം ചെയ്ത് കൊണ്ടുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോര്‍ട്ടില്‍ പിഡിപി സഖ്യത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ പിഡിപി ബന്ധം ദോഷം ചെയ്തുവെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ സെക്രട്ടേറിയറ്റ് ചര്‍ച്ചയില്‍ പറഞ്ഞതായി സൂചനകളുണ്ടായിരുന്നു.. ഇതിന് പിന്നാലെയാണ് പിഡിപി ബന്ധത്തെക്കുറിച്ച് സിപിഐ നിലപാട് ഉണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.












Click it and Unblock the Notifications