ട്രെഡ്‌മില്‍ അപകടം: ടൈസന്റെ മകളുടെ നില ഗുരുതരം
ഫീനിക്‌സ്: മുന്‍ ലോക ബോക്‌സിങ് ചാമ്പ്യന്‍ മൈക്ക് ടൈസന്റെ മകളെ ട്രെഡ്‌മില്ലില്‍ തല കുടുങ്ങിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് വയസ്സുകാരിയായ എക്‌സോഡസ് ടൈസന്റെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
അമേരിക്കയിലെ അരിസോണയിലെ ഫീനിക്‌സിലുള്ള വസതിയില്‍ തിങ്കളാഴ്‌ച രാവിലെയായിരുന്നു അപകടം.
സെന്റ് ജോസഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ശ്വസിയ്‌ക്കുന്നത്.
ടൈസന്റെ ഏഴു വയസുകാരനായ മകനാണ് സഹോദരിയെ ട്രെഡ്‌മില്ലില്‍ കുടുങ്ങിയ നിലയില്‍ ആദ്യം കണ്ടതെന്ന് പോലീസ് പറഞ്ഞു. വ്യായാമത്തിന് ഉപയോഗിക്കുന്ന ട്രെഡ് മില്ലിലെ കേബിള്‍ കുട്ടിയുടെ കഴുത്തില്‍ കുരുങ്ങിയാണ് അപകടമുണ്ടായത്. ഇവരുടെ അമ്മ ഇതേ സമയം വീടിനുള്ളിലെ മറ്റൊരു മുറിയിലായിരുന്നു. അപകടസമയത്ത് ടൈസന്‍ വീട്ടിലുണ്ടായിരുന്നില്ല.












Click it and Unblock the Notifications