അണ്വായുധ പരീക്ഷണത്തെ യുഎന്‍ അപലപിച്ചു
ജനീവ: ലോകരാജ്യങ്ങളുടെ ശക്തമായ മുന്നറിയിപ്പുകള്‍ അവഗണിച്ച് ഉത്തര കൊറിയ വീണ്ടും അണ്വായുധ പരീക്ഷണം നടത്തിയതിനെ യുഎന്‍ രക്ഷാസമിതി അപലപിച്ചു.
യുഎന്‍ നിര്‍ദേശത്തിന്റെ പൂര്‍ണമായ ലംഘനമാണിതെന്ന് രക്ഷാസമിതി വിലയിരുത്തി. ഉത്തര കൊറിയക്ക് മേല്‍ കൂടുതല്‍ നടപടികള്‍ എടുക്കാന്‍ രക്ഷാസമിതി തീരുമാനിച്ചിട്ടുണ്ട്.
ആണവപരീക്ഷണം നടത്തുന്നതിന് രക്ഷാസമിതി ഏര്‍പ്പെടുത്തിയ വിലക്ക് ലംഘിച്ചുകൊണ്ടായിരുന്നു തിങ്കളാഴ്‌ച്ച വീണ്ടും പരീക്ഷണം നടത്തിയത്.
പരീക്ഷണം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നു ആഗോള സമാധാനത്തിന് ഭീഷണിയാണെന്നും യുഎന്നിലെ അമേരിക്കന്‍ അംബാസഡര്‍ സൂസന്‍ റൈസ് പറഞ്ഞു. രക്ഷാസമിതിയുടെ അടിയന്തര യോഗത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ പരീക്ഷണത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.












Click it and Unblock the Notifications