കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെവി തോമാസും മുല്ലപ്പള്ളിയും കേന്ദ്ര മന്ത്രിമാര്‍

  • By Staff
Google Oneindia Malayalam News

ദില്ലി: കേന്ദ്ര മന്ത്രിസഭയുടെ രണ്ടാംഘട്ടവികസനത്തില്‍ കേരളത്തില്‍ നിന്ന് നാല് മന്ത്രിമാര്‍ കൂടി. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരായ കെവി തോമാസ്, ശശി തരൂര്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനും മലപ്പുറം മണ്ഡലത്തില്‍ നിന്നും ജയിച്ച ഇ അഹമ്മദും വ്യാഴാഴ്ച രാവിലെ 11.30ന് രാഷ്ടപതി ഭവനില്‍ സത്യപ്രതിജ്ഞ ചെയ്യും.

മുല്ലപ്പള്ളി രാമചന്ദ്രനെയും കെവി തോമാസിനെയും തരൂരിനെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി അറിയിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ സന്ദേശം ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നേ കാലോടെയാണ് ലഭിച്ചത്. ഇവരുടെ വകുപ്പുകള്‍ തീരുമാനിച്ചിട്ടില്ല.

ദില്ലിയിലെ കേരള ഹൗസിലുള്ള മുല്ലപ്പള്ളിയെ പ്രധാനമന്ത്രി നേരിട്ട് വിളിച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചത്. ഇതിന് ശേഷം യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും മുല്ലപ്പള്ളിയെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. കെവി തോമസിനെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ചപ്പോള്‍ അദ്ദേഹം പുറത്തായിരുന്നു.

ഇടതിന്റെ ഉറച്ച കോട്ടയായ വടകരയില്‍ നിന്ന്‌ പി സതീദേവിയെ 56,186 വോട്ടുകള്‍ക്ക്‌ പരാജയപ്പെടുത്തിയാണ് മുല്ലപ്പള്ളി ലോക്‌സഭയിലെത്തിയത്‌. അതേസമയം എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന്‌ സിന്ധു ജോയിക്കെതിരെ കെവി തോമസിന്റെ വിജയം 11,790 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു.

ഇരുവരും ഉടന്‍ തന്നെ എംഎല്‍എ സ്ഥാനം രാജിവെയ്‌ക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. നാല്‌ വട്ടം ലോക്‌സഭയിലേയ്‌ക്ക്‌ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കെവി തോമസ്‌ ഇതാദ്യമായാണ്‌ കേന്ദ്രമന്ത്രിയാകുന്നത്‌. 2001-04 കാലത്ത്‌ ആന്റണി മന്ത്രിസഭയില്‍ ഫിഷറീസ്‌-ടൂറിസം-എക്‌സൈസ്‌ മന്ത്രിയായിരുന്നു.

കേന്ദ്ര മന്ത്രിസഭയില്‍ മുല്ലപ്പള്ളിയുടെ രണ്ടാമൂഴമാണ് ഇത്തവണത്തേത്. കെപിസിസി വൈസ്‌ പ്രസിഡന്റ്‌ ആയ മുല്ലപ്പള്ളി നാലാം വട്ടമാണ്‌ ലോക്‌സഭയിലെത്തുന്നത്‌. 84ലും 89ലും 91ലും കണ്ണൂരില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു. നരസിംഹറാവു മന്ത്രിസഭയില്‍ കൃഷി സഹമന്ത്രിയായിരുന്നു അദ്ദേഹം.

കന്നിയങ്കത്തില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും വിജയിച്ച ശശി തരൂര്‍ പ്രധാനമന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് സ്ഥാനാര്‍ത്ഥിയായത്. മുന്‍ യുഎന്‍ അണ്ടര്‍ സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം. മലപ്പുറത്തെ എംപിയും മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനുമായ ഇ അഹമ്മദ് കഴിഞ്ഞ തവണ യുപിഎ മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രിയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X