സ്വരക്ഷയ്‌ക്ക് രാഹുല്‍ ഇടി പഠിച്ചു !!
ദില്ലി: കോണ്‍ഗ്രസിന്റെ യുവ നേതാവ് രാഹുല്‍ ഗാന്ധി രണ്ടും കല്‍പ്പിച്ചു തന്നെയാണ് രാഷ്ട്രീയക്കളരിയില്‍ ഇറങ്ങിയിരിക്കുന്നത്.
എപ്പോഴും ഒപ്പം നടക്കുന്ന കരിമ്പൂച്ചകളില്‍ വിശ്വാസമില്ലാഞ്ഞിട്ടാണോ അതോ ഗാന്ധി കുടുംബത്തിന് എന്നും നേരിടേണ്ടിവന്ന അപ്രതീക്ഷിത ആക്രമണങ്ങളുടെ ഓര്‍മ്മ ഉള്ളിലുള്ളതുകൊണ്ടാണോ എന്തോ തന്നാലായരീതിയില്‍ സ്വരക്ഷയ്‌ക്കുള്ള മാര്‍ഗ്ഗങ്ങളെല്ലാം രാഹുല്‍ വശത്താക്കിക്കഴിഞ്ഞു.
രാഹുല്‍ ഇപ്പോള്‍ ഒരു നല്ല ബോക്‌സര്‍ ആണത്രേ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പേതന്നെ രാഹുല്‍ ബോക്‌സിങ് പരിശീലനം പൂര്‍ത്തിയാക്കിയിരുന്നുവത്രേ. രണ്ടുമാസത്തെ തീവ്ര പരിശീലനത്തിലൂടെയാണ് അദ്ദേഹം ബോക്‌സിങിന്റെ മര്‍മ്മ വിദ്യകള്‍ വശത്താക്കിയത.
് ദ്രോണാചാര്യ അവാര്‍ഡ് ജേതാവായ പഴയകാല ബോക്‌സര്‍ ഓംപ്രകാശ് ഭരദ്വാജ് ആണ് രാഹുലിനെ ഇടി പഠിപ്പിച്ചത്. രാഹുല്‍ വളരെപ്പെട്ടെന്നാണ് മുറകള്‍ ഹൃദിസ്ഥമാക്കിയതെന്നാണ് ഗുരു പറയുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുപിയിലും ബീഹാറിലുമെല്ലാം പര്യടനം നടത്തുന്നതിനുള്ള ഒരു മുന്‍കരുതലായിട്ടായിരിക്കാം രാഹുല്‍ ഇടിപഠിച്ചതെന്നാണ് ചിലര്‍ പറയുന്നത്.
2008 ഏപ്രില്‍, മെയ് മാസങ്ങളിലായിട്ടാണത്രേ രാഹുല്‍ പഠനം നടത്തിയത്. ഓംപ്രകാശിന്റെ ദില്ലിയിലെ 12 തുഗ്ലക് ലെയ്‌നിലുള്ള വസതിയിലായിരുന്നു പരിശീലനം. മൂന്നു സുഹൃത്തുക്കളോടൊപ്പമായിരുന്നുവത്രേ ദിവസം രാഹുല്‍ പരിശീലനത്തിന് എത്തിയിരുന്നത്.
പൊതുവേ ലജ്ജാശീലനായി കാണാറുള്ള രാഹുലിന് ബോക്‌സിങ് കൂടാതെ കുതിരസവാരിയിലും, നീന്തലിലും, ഷൂട്ടിങിലുമെല്ലാം കമ്പമാണത്രേ. മുപ്പത്തിയൊമ്പതുകാരനായ രാഹുല്‍ ശരീരം കൊണ്ടും മനസ്സുകൊണ്ടും പൂര്‍ണ്ണമായും ഫിറ്റ് ആണെന്നാണ് ഗുരു ഭരദ്വാജിന്റെ അഭിപ്രായം.












Click it and Unblock the Notifications