മലയാളം പറഞ്ഞതിന് നഴ്സുമാരെ പിരിച്ചുവിട്ടു
ദില്ലി: ജോലി സമയത്ത് മലയാളം സംസാരിച്ചതിന്റെ പേരില്‍ രണ്ട് മലയാളി നഴ്സുമാര്‍ പിരിച്ചു വിടല്‍ ഭീഷണിയില്‍. ദില്ലി സരിത വിഹാറിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ നഴ്സുമാരായ കോട്ടയം, തൃശൂര്‍ സ്വദേശിനികളാണ് മലയാളം സംസാരിച്ചതിന്റെ പേരില്‍ പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നത്.
ആശുപത്രിയിലെ കാര്‍ഡിയോ തൊറാസിക് വാസ്കുലര്‍ സര്‍ജറി വാര്‍ഡില്‍ ജോലി ചെയ്തിരുന്നവരോടാണ് രാജിവച്ച് പോകാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നഴ്സുമാരുടെ പരാതിയെ തുടര്‍ന്ന് മനുഷ്യവകാശ കമ്മീഷന് കേസെടുത്തു.
തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഡ്യൂട്ടിയില്‍ പ്രവേശിയ്ക്കാന്‍ എത്തിയപ്പോള്‍ ഇരുവരും ലിഫ്റ്റിനുള്ളില്‍ വെച്ച് മലയാളത്തില്‍ സംസാരിക്കുകയായിരുന്നു. അസുഖത്തെ തുടര്‍ന്ന് വിശ്രമിയ്ക്കുന്ന സഹപ്രവര്‍ത്തകയുടെ അവധിക്കാര്യമാണ് ഇരുവരും സംസാരിച്ചത്.
ഇതേസമയം ഇവരുടെ പിന്നുലുണ്ടായിരുന്ന നഴ്സിംഗ് സൂപ്രണ്ട് ആണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. സംഭവത്തെ തുടര്‍ന്ന്, ജോലി പോകുമെന്ന ഭയത്താല്‍ മലയാളം സംസാരിച്ചതിന് ഇരുവരും മാപ്പ് പറഞ്ഞെങ്കിലും ജോലിക്ക് കയറാന്‍ സൂപ്രണ്ട് സമ്മതിച്ചില്ല. മാത്രമല്ല, ഇരുവരോടും ജോലി രാജിവച്ച് പോകാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
രണ്ടു പേരില്‍ നിന്നും രാജിക്കത്ത് എഴുതി വാങ്ങിയിട്ടുണ്ട്. രണ്ടര വര്‍ഷത്തെ ബോണ്ടില്‍ ജോലി ചെയ്യുന്നതിനാല്‍ നഴ്സുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ആശുപത്രി അധികൃതരുടെ പക്കലാണ്. 35,000 അടച്ചാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു തരൂവെന്നും ആശുപത്രി അധികൃതര്‍ ഭീഷണിപ്പെടുത്തിയതായി നഴ്സുമാര്‍ പറയുന്നു.
സംഭവം വിവാദമായതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നിലപാട് മാറ്റിയിട്ടുണ്ട്. മലയാളം സംസാരിച്ചതിന്റെ പേരില്‍ ആരെയും പുറത്താക്കിയിട്ടില്ലെന്നും പരാതിക്കാരായ രണ്ടു പേരും ഇപ്പോഴും ആശുപത്രിയില്‍ ജോലി ചെയ്യുന്നുണ്ടെന്നുമാണ് വിശദീകരണം. മൂന്ന് വര്‍ഷം മുന്‍പ് ഇതേ ആശുപത്രിയില്‍ മലയാളം സംസാരിച്ചതിന് മൂന്നു പേരെ പിരിച്ചുവിട്ടിരുന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications