തടവുകാരിയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കി
ദില്ലി: തീഹാര്‍ ജയിലില്‍ വിചാരണത്തടവുകാരിയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കി. ഭര്‍ത്താവിനെക്കൊന്ന കേസില്‍ 2007 മുതല്‍ ജയിലില്‍ കഴിയുന്ന 35 കാരിയായ ഗ്യാനശ്രീ ബേദിയെയാണ് ചൊവ്വാഴ്‌ച ദീന്‍ ദയാല്‍ ഉപാദ്യായ ആശുപത്രിയില്‍ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയത്.
ഇവര്‍ രണ്ടരമാസം ഗര്‍ഭിണിയായിരുന്നുവെന്നും അവരുടെ ആവശ്യപ്രകാരമാണ് ഗര്‍ഭഛിദ്രം നടത്തിയതെന്നും ജയില്‍ അധികൃതര്‍ പറയുന്നു. 2007 മുതല്‍ ജയിലില്‍ കഴിയുന്ന ഇവര്‍ ഗര്‍ഭിണിയായതിനെക്കുറിച്ച് ജയിലധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വിചാരണയ്‌ക്കും മറ്റുമായി യുവതി എപ്പോഴെല്ലാമാണ് ജയിലിന് പുറത്ത് പോയിട്ടുള്ളതെന്ന് കണ്ടെത്താനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഇവരെ പലവട്ടം ജയില്‍ അധികൃതര്‍ പരോളില്‍ വിട്ടിരുന്നുവെന്നാണ് വിവരം.
2007ല്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യം നേടി പുറത്തുവന്ന ഇവര്‍ പിന്നീട് 2008 ഏപ്രില്‍ 23നാണ് വീണ്ടും ജയിലില്‍ പോകന്നത്. സ്‌ത്രീകളെ പാര്‍പ്പിക്കുന്ന സെല്‍ നമ്പര്‍ 6ലായിരുന്നു ഗ്യാനശ്രീയെ പാര്‍പ്പിച്ചിരുന്നത്.
രണ്ടു ദിവസം മുമ്പാണത്രേ താന്‍ ഗര്‍ഭിണിയാണെന്നും ഗര്‍ഭഛിദ്രം നടത്തണമെന്നും ആവശ്യപ്പെട്ട് അവര്‍ ജയില്‍ അധികൃതരെ സമീപിച്ചത്. ഇതിന്റെ പേരില്‍ അവര്‍ ആര്‍ക്കെതിരെയും പരാതിയൊന്നും ഉന്നയിച്ചിട്ടില്ലെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.












Click it and Unblock the Notifications