പത്താംക്ലാസുകാരിയെ യുവാവ് വെട്ടിക്കൊന്നു
ആലപ്പുഴ: പത്താം ക്ലാസുകാരിയെ യുവാവ് കൊല്ലപ്പെടുത്തി. അവധിക്കാല ക്ലാസിന് പോയ പതിനഞ്ചുകാരി സുറുമിയെയാണ് ചാവടി ഇല്ലിക്കല്‍ ഷാജി(30)എന്നയാള്‍ വെട്ടിക്കൊന്നത്.
ആലപ്പുഴ തുറവൂര്‍ കുത്തയതോട് എന്‍സിസി കവലയ്‌ക്കു സമീപം ചാലപ്പള്ളി പരേതനായ അഷറഫിന്റെ മകളാണ് സുറുമി. പ്രകോപനമൊന്നുമില്ലാതെയാണ് ഷാജി കൊലനടത്തിയതെന്നാണ് അറിയുന്നത്.
ഷാജി കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ട് തടയാന്‍ ചെന്ന വ്യാപാരി ഇസ്‌മയിലിന് ഗുരുതരമായി പരുക്കേറ്റു. ഇയാളെ കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്‌ച രാവിലെ ഒന്‍പത് മണികഴിഞ്ഞാണ് സംഭവം നടന്നത്.
കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ല ഷാജിയെ കുത്തിയതോട് പൊലീസ് അറസ്‌റ്റുചെയ്‌തു. ഷാജി മാനസികരോഗിയാണെന്നും കഞ്ചാവിന് അടിമയാണെന്നുമൊക്കെ നാട്ടുകാര്‍ പറയുന്നുണ്ട്.
ചെത്തുകത്തികൊണ്ടാണത്രേ ഇയാള്‍ സുറുമിയുടെ തലയ്‌ക്ക് വെട്ടിയത്. സുറുമിയുടെ മൃതദേഹം തുറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications