ചെറിയതുറ: പോലീസുകാര്‍ക്കെതിരെ കൊലക്കേസ്
തിരുവനന്തപുരം: ചെറിയതുറ വെടിവെപ്പില്‍ ആറു പേര്‍ മരിയ്‌ക്കാനിടയായ സംഭവത്തില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാന്‍ തിരുവനന്തപുരം മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.
പൂന്തുറ സ്വദേശി ഇസ്‌ഹാന്റെ പരാതിയിന്‍മേലാണ് സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്. കെലക്കുറ്റത്തിന് പുറമെ വധശ്രമം, നരഹത്യ എന്നീ വകുപ്പുകള്‍ കൂടി ചുമത്താന്‍ കോടതി നിര്‍ദ്ദേശിച്ചു.
ഇതിനിടെ വെടിവെപ്പിനെക്കുറിച്ച് അന്വേഷിയ്‌ക്കാന്‍ സിറ്റിംഗ് ജഡ്‌ജിയെ അനുവദിയ്‌ക്കണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന ഹൈക്കോടതി നിരസിച്ചു.












Click it and Unblock the Notifications