ജനതാദള്‍ യുഡിഎഫിലേയ്‌ക്ക് നീങ്ങുന്നു
കോഴിക്കോട്: ജനതാദള്‍ യുഡിഎഫിലേയ്‌ക്ക് നീങ്ങുന്നതായി സൂചന. ഇനിയും ഇടതുമുന്നണിയില്‍ തുടരുന്നത് രാഷ്ട്രീയപരമായി ശരിയല്ലെന്ന് ചൊവ്വാഴ്‌ച ചേര്‍ന്ന ജനതാദള്‍ സംസ്ഥാന സമിതിയില്‍ പങ്കെടുത്തുവര്‍ ഏകപക്ഷീയമായി വ്യക്തമാക്കിയതോടെയാണ് വര്‍ഷങ്ങള്‍ നീണ്ട എല്‍ഡിഎഫ് ബന്ധം ഉപേക്ഷിക്കാന്‍ യുഡിഎഫ് ഒരുങ്ങുന്നത്.
യുഡിഎഫ് പ്രവേശനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ജൂലൈ 12ന് നടക്കുമെന്നാണ് അറിയുന്നത്. തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്‌ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച് നാലുപേര്‍ക്കെതിരെ ചൊവ്വാഴ്‌ചത്തെ യോഗം അച്ചടക്ക നടപടി സ്വീകരിച്ചു. എന്നാല്‍ വിമത എംഎല്‍എമാര്‍ക്കെതിരെ നടപടിയൊന്നും എടുത്തിട്ടില്ല.
പാര്‍ട്ടിയുടെ താഴേത്തട്ടിലുള്ള പ്രവര്‍ത്തകരുടെ അഭിപ്രായം കൂടി നോക്കിയായിരിക്കും ജനതാദള്‍ യുഡിഎഫില്‍ ചേരുന്നകാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക. യുഡിഎഫില്‍ ചേരുന്നതടക്കമുള്ള രാഷ്‌്‌ട്രീയ തീരുമാനങ്ങള്‍ ജൂലൈ 12ന് പരിഗണിക്കുമെന്ന് ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാര്‍ സംസ്ഥാന കമ്മിറ്റിയോഗത്തിന് ശേഷം അറിയിച്ചു.
ഇടതുമുന്നണിയില്‍ നിന്നും ജനതാദള്‍ പുറത്താക്കപ്പെട്ട സഹാചര്യത്തില്‍ പാര്‍ട്ടിയുടെ 14 ജില്ലാ കൗണ്‍സിലുകളും ചേര്‍ന്ന് പാര്‍ട്ടി അണികളുടെ അഭിപ്രായം അറിഞ്ഞശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിന് സാധാരണക്കാരന്റെ ഭാഷ നഷ്ടമായെന്നും അവര്‍ക്കിപ്പോള്‍ കുത്തകകളുടെ ഭാഷയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.












Click it and Unblock the Notifications