എല്‍ദോ കുരുവിളയ്ക്കെതിരെ രാജുവിന്റെ മൊഴി
കൊച്ചി: രാജകുമാരി ഭൂമി ഇടപാടില്‍ മുന്‍ മന്ത്രി ടി യുകുരുവിളയുടെ മക്കളായ എല്‍ദോ കുരുവിളയും രേഖാ തോമസും വ്യാജരേഖ ചമച്ചതായി ഇടുക്കി മുന്‍ ജില്ലാകളക്ടര്‍ രാജു നാരായണസ്വാമി നരേന്ദ്രന് കമ്മീഷന് മൊഴി നല്കി.
എല്‍ദോയും രേഖയും വില്ക്കാന് ശ്രമിച്ചത് റീസര്‍വ്വേ നമ്പര്‍ ഇല്ലാത്തതും പുറമ്പോക്കുഭൂമിയുമായിരുന്നുവെന്നും വ്യാജ തണ്ടപ്പേരുകളും രേഖകളുംസംഘടിപ്പിച്ചായിരുന്നു ഭൂമി വില്ക്കാന് ശ്രമിച്ചതെന്നുമാണ് സ്വാമി മൊഴി നല്‍കിയിരിക്കുന്നത്.
എല്‍ദോ കുരുവിള വില്ക്കാന് ശ്രമിച്ചത് റീസര്‍വേ നമ്പര്‍ ഇല്ലാത്ത ഭൂമിയും രേഖ വില്ക്കാന് ശ്രമിച്ചത് പുറമ്പോക്ക് ഭൂമിയുമാണ്. ഇത് മറിച്ചുവില്ക്കുന്നതിനാവശ്യമായ വ്യാജ തണ്ടപ്പേരുകളും ഒപ്പുകളും സഘടിപ്പിച്ചത് എല്‍ദോ കുരുവിളയാണ്. ഇത് തെളിയിക്കുന്ന വിശദാംശങ്ങളും നാരായണ സ്വാമി കമ്മീഷന് കൈമാറിയിട്ടുണ്ട്.
ഭൂമി ഇടപാടില്‍ വ്യവസായി കെടി കുരുവിളയെ താന്‍ സഹായിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം നാരായണ സ്വാമി നിഷേധിച്ചു. കെടി എബ്രഹാമിനെ സഹായിക്കാനുള്ള നീക്കവും താന്‍ നടത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വില്ക്കാന് കഴിയാത്ത ഭൂമി വില്‍ക്കരുതെന്ന് തന്നെയായിരുന്നു തന്റെ നിലപാടെന്നും അതിനാവശ്യമായ നിര്‍ദേശമാണ് കീഴുദ്യോഗസ്ഥര്‍ക്ക് നല്‍കിയതെന്നും അദ്ദേഹം കമ്മീഷനെ അറിയിച്ചു.
കേസില്‍ നാരായണ സ്വാമിയുടെ വിസ്താരം ഇതോടെ പൂര്‍ത്തിയായി. ഭൂമി ഇടപാടില്‍ ടിയു കുരുവിള വഴിവിട്ട് തന്റെ സഹായം ആവശ്യപ്പെട്ടതായി സ്വാമി കമ്മീഷന്റെ കഴിഞ്ഞ സിറ്റിങില്‍ മൊഴി നല്‍കിയിരുന്നു.
-
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
വളരെ സ്പെഷ്യലായ 2 രാജയോഗങ്ങൾ ഒരുമിച്ച്; ഈ രാശിക്കാരുടെ പ്രണയ ജീവിതം കളറാവും, സമ്പത്ത് നിറയും! -
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ












Click it and Unblock the Notifications