Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ്‌ ഗ്ലാമര്‍ മുഖ്യമന്ത്രിയെന്ന്‌ സര്‍വ്വേ

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ കേരളത്തിലെ ഗ്ലാമര്‍ മുഖ്യമന്ത്രിയാണെന്ന്‌ സര്‍വ്വേ റിപ്പോര്‍ട്ട്‌.

സെന്റര്‍ ഫോര്‍ ദി സ്‌റ്റഡി ഓഫ്‌ ഡെവലപ്പിങ്‌ സൊസൈറ്റീസ്‌(സിഎസ്‌ഡി) നടത്തിയ സര്‍വ്വേയിലാണ്‌ വിഎസിനെ ഗ്ലാമര്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്‌.

ലാവലിന്‍ കേസില്‍ മുന്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ കുറ്റക്കാരനാണെന്നും ഇതില്‍ പിണറായിക്ക്‌ പങ്കുണ്ടെന്നും 57 ശതമാനം പേര്‍ വിശ്വസിക്കുന്നതായും സര്‍വ്വേ ഫലം വെളിപ്പെടുത്തുന്നു. എല്‍ഡിഎഫിന്‌ 15 ശതമാനം ക്രിസ്‌ത്യന്‍ വോട്ടുകള്‍ നഷ്ടമായെന്നും സര്‍വ്വേ വ്യക്തമാക്കുന്നുണ്ട്‌.

ജനപ്രിയ മുഖ്യമന്ത്രിയായ വിഎസിനെ പാര്‍ട്ടിയ്‌ക്കുള്ളിലെ ഒരു വിഭാഗം അടിച്ചമര്‍ത്താന്‍ ശ്രമിച്ചതും തിരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിവാക്കി നിര്‍ത്തിയതുമാണ്‌ സംസ്ഥാനത്ത്‌ ഇടതുപക്ഷത്തിന്‌ പരാജയം നേരിടാന്‍ കാരണമായതെന്നാണ്‌ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും പറഞ്ഞത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+